/sathyam/media/media_files/avaTMObr89qs3azyj6C0.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ഭവന പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ വര്‍ഷം തോറും 50,000 പുതിയ വീടുകള്‍ നിര്‍മ്മിക്കണമെന്ന് ഐ ഡി എയുടെ പുതിയ മേധാവി ചെയര്‍ ഫിയര്‍ഗല്‍ ഒറൂര്‍ക്ക്. അയര്‍ലണ്ടിലെ കമ്പനികളില്‍ നിന്നുള്ള ആവശ്യം കണക്കാക്കുമ്പോള്‍ നിലവിലെ 30000 വീടുകള്‍ എന്നത് കുറവാണ്. ഓരോ വര്‍ഷവും 20000 വീടുകള്‍ കൂടി വിപണിയിലെത്തണം. എങ്കില്‍ മാത്രമേ നമുക്ക് വിപണിയിലെ ആവശ്യം നേടാനാകൂ.സംയുക്ത എന്റര്‍ പ്രൈസ് പാര്‍ലമെന്ററി സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയര്‍ലണ്ടിലെ പാര്‍പ്പിട പ്രശ്നം നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ഇതുവരെ ബാധിച്ചിട്ടില്ല. എന്നിരുന്നാലും ഇക്കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ല്‍ ജാഗ്രത കാട്ടേണ്ടതുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഐ ഡി എയ്ക്ക് കീഴില്‍ രാജ്യത്താകെ 3,00,583 ക്ലൈന്റ്സ് കമ്പനികളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് 2023-ല്‍ 19,000 തൊഴിലവസരങ്ങള്‍ക്കും ഐ ഡി എ അംഗീകാരം നല്‍കിയിട്ടുണ്ട്.
പുതിയ ഭവനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, യൂട്ടിലിറ്റികള്‍ എന്നിവയുടെ കാര്യത്തില്‍ അയര്‍ലണ്ടിന് സമയബന്ധിതമായ പുരോഗതി നേടേണ്ടതുണ്ട്. ഗ്രിഡ് നിക്ഷേപം, പുനരുപയോഗ ഊര്‍ജ നിക്ഷേപം, ഭവന നിര്‍മ്മാണം എന്നിവയില്‍ കൂടുതല്‍ മുന്നോട്ടുപോകാനുമുണ്ട്.അതല്ലെങ്കില്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് ഒ റൂര്‍ക്ക് പറഞ്ഞു.
നമുക്ക് വിജയത്തിന്റെ മികച്ച ഭൂതകാല ട്രാക്ക് റെക്കോര്‍ഡുണ്ട്. പക്ഷേ അതുവെച്ച് ഒരു കാലഘട്ടം മുഴുവന്‍ മുന്നോട്ടുപോകാന്‍ കഴിയില്ല.ഭവന നിര്‍മ്മാണ രംഗത്ത് നമ്മള്‍ വളരെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടുന്ന ഗുഡ്ബോഡി സ്റ്റോക്ക് ബ്രോക്കേഴ്സ് റിപ്പോര്‍ട്ടും ഇദ്ദേഹം ഉദ്ധരിച്ചു.കഴിഞ്ഞ വര്‍ഷത്തേതുമായി ഒത്തു നോക്കുമ്പോള്‍ മികച്ച 10 ബില്‍ഡര്‍മാര്‍ ഉണ്ടായിട്ടും മൂന്നിലൊന്ന് വീടുകളുടെ നിര്‍മ്മാണമേ തുടങ്ങാനായിട്ടുള്ളു. ഇത് വരും വര്‍ഷങ്ങളില്‍ അയര്‍ലണ്ടിന്റെ ഭവന പ്രതിസന്ധി രൂക്ഷമാക്കുമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us