/sathyam/media/media_files/FRircaAKjk3FLmRJIDxu.jpg)
ഡബ്ലിന്‍ :ഡബ്ലിനില്‍ മൂന്നു ലക്ഷം യൂറോയ്ക്ക് വീട് നല്‍കുമെന്ന പ്രഖ്യാപനം സിന്‍ഫെയ്ന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡിന്റെ ജനപ്രീതി വാനോളം ഉയര്‍ത്തിയതായി അഭിപ്രായവോട്ടെടുപ്പ് ഫലം വെളിപ്പെടുത്തുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രി പദം ഉറപ്പാക്കാന്‍ കഴിയുന്ന നിലയിലേയ്ക്ക് മേരി ലൂ എന്ന രാഷ്ട്രീയ നേതാവ് വളര്‍ന്നതായാണ് ജനഹിതം വെളിപ്പെടുത്തുന്നത്.
കുടിയേറ്റക്കാര്‍ക്കെതിരായ നിലപാട് ശക്തിപ്പെടുത്തിയതും ഭവനരഹിതരുടെ മനസ് അറിഞ്ഞ പ്രസ്താവന നടത്തിയതുമാണ് മേരി ലൂവിനെ ‘സേയ്ഫ്’ ആക്കിയത്.ഇമിഗ്രേഷന്‍ പ്രതിസന്ധികള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമായി. സിന്‍ ഫെയ്നോട് ജനങ്ങളുടെ ഇഷ്ടം കൂടിയപ്പോള്‍ ഫിനഗേലിന്റെയും ഫിനഫാളിന്റെയും ജനപിന്തുണ കുറഞ്ഞു.
വീടുകളുടെ വില കുറയ്ക്കുന്നത് ആയിരക്കണക്കിന് ആളുകളെ നെഗറ്റീവ് ഇക്വിറ്റിയിലേക്ക് തള്ളിവിടുമെന്നും മോര്‍ട്ട്ഗേജുകളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ലിയോ വരദ്കറിന്റെ ഇതു സംബന്ധിച്ച പ്രതികരണം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
സിന്‍ ഫെയ്നുള്ള ജനപിന്തുണയില്‍ രണ്ട് പോയിന്റ് വര്‍ധനവാ(30)ണ് രേഖപ്പെടുത്തിയത്. പൊതുജനങ്ങള്‍ മേരി ലൂ മക്ഡൊണാള്‍ഡിന് പിന്നില്‍ ഉറച്ചു നില്‍ക്കുന്നതായി തെളിഞ്ഞു.സിന്‍ ഫെയിന്‍ നേതാവ് കുടിയേറ്റത്തെക്കുറിച്ചുള്ള തന്റെ നിലപാട് മേരി ലൂ കടുപ്പിച്ചിരുന്നു. ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടില്‍ പ്രത്യേക പദവി നല്‍കിയത് തെറ്റാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.അതിന് പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്.
ഡബ്ലിനിലെ ശരാശരി വീടിന്റെ വില 3,00,000 ആയിരിക്കണമെന്ന സിന്‍ ഫെയിന്‍ നേതാവ് പ്രസ്താവനയോട് ബഹുഭൂരിപക്ഷം ജനങ്ങളും യോജിക്കുന്നതായി അഭിപ്രായ വോട്ടെടുപ്പ് തെളിയിച്ചു.വീടിന്റെ വില കുറയണമെന്നാണ് അഞ്ചില്‍ മൂന്ന് പേരും ആഗ്രഹിക്കുന്നതെന്നും അയര്‍ലന്‍ഡ് തിങ്ക്‌സ്/സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ് വോട്ടെടുപ്പ് പറയുന്നു.നിലവില്‍ 4,30,000 യൂറോയാണ് ഡബ്ലിനില്‍ വീടിന്റെ വില.ഭവന വില 300,000 യൂറോയായി കുറയുമെന്നാണ് 69 ശതമാനം ആളുകളും കരുതുന്നത്.
മൂല്യം ഇടിഞ്ഞാലും വസ്തുവിന്റെ വില കുറയണമെന്നാണ് 63 ശതമാനം ആളുകളും ആഗ്രഹിക്കുന്നതെന്ന് അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നു.വീടിന്റെ വില 300000 യൂറോയാകുമെന്ന് 44%(അഞ്ചില്‍ രണ്ട് പേര്‍) ഉറച്ചുവിശ്വസിക്കുമ്പോള്‍ 44% പേര്‍ അതിന് സാധ്യതയുണ്ടെന്നും പറയുന്നു.
ഫിനഗേലും ഫിനഫാളും താഴേയ്ക്ക്
അതേസമയം ഫിന ഗേലിന്റെ പിന്തുണ ഒരു പോയിന്റ് കുറഞ്ഞ് 20 ശതമാനമായി. ഫിന ഫാളിന്റേത് രണ്ട് പോയിന്റ് കുറഞ്ഞ് 17 ശതമാനവുമായി.സ്വതന്ത്രര്‍ക്ക് ലഭിച്ച വോട്ടുകളാണ് മീ ഹോള്‍ മാര്‍ട്ടിന്റെ പാര്‍ട്ടിക്കുമിപ്പോഴുള്ളത്.ഇമിഗ്രേഷന്‍ പ്രശ്‌നങ്ങളെക്കുറിച്ച് ഡെയിലില്‍ നടന്ന ചര്‍ച്ചകളില്‍ നിയോജകമണ്ഡലങ്ങളിലെ അഭയകേന്ദ്രങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ പാര്‍ട്ടി കൗണ്‍സിലര്‍മാരെ മാര്‍ട്ടന്‍ ശാസിച്ചിരുന്നു.
പാര്‍ട്ടിയില്ല; മാര്‍ട്ടിനിപ്പോഴും ജന മനസ്സില്‍
എന്നിരുന്നാലും ഏറ്റവും കൂടുതല്‍ ജനസ്സമ്മിതിയുള്ള നേതാവായി(44%)മാര്‍ട്ടിന്‍ തുടരുകയാണ്.അതേസമയം സോഷ്യല്‍ ഡെമോക്രാറ്റ്സ് നേതാവ് ഹോളി കാരിന്‍ റേറ്റിംഗ് 40 ശതമാനമായി ഉയര്‍ത്തി. മേരി ലൂ മക്‌ഡൊണാള്‍ഡ് 39%, വരദ്കര്‍ 38%, ലേബര്‍ പാര്‍ട്ടി നേതാവ് ഇവാന ബാസിക് 30%, ആന്റുവിന്റെ പീഡാര്‍ ടോബിന്‍ 28%, ഗ്രീന്‍ പാര്‍ട്ടിയുടെ ഇമോണ്‍ റയാന്‍ 22% എന്നിങ്ങനെയാണ് നേതാക്കന്മാരുടെ ജനപിന്തുണ.
സോഷ്യല്‍ ഡെമോക്രാറ്റുകളുടെ(5%)യും ഗീന്‍ പാര്‍ട്ടി(3%)യുടെയും ജനസമ്മതി മാറ്റമില്ലാതെ തുടര്‍ന്നു.സോളിഡാരിറ്റി-പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിന്റെയും ലേബറിന്റെയും പിന്തുണ കുറഞ്ഞ് ഒന്നു മുതല്‍ 3 ശതമാനം വരെയുമായി.ആന്റുവിന് മൂന്നു ശതമാനം പിന്തുണ ലഭിച്ചു.
തിരഞ്ഞെടുപ്പ് വേണമെന്ന് ജനം
ഫിന ഗേലും ഫിനഫാളുമില്ലാത്ത സര്‍ക്കാരുണ്ടാകാനാണ് ആഗ്രഹിക്കുന്നതെന്ന് 41 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടതും സര്‍ക്കാരിന് മറ്റൊരു തിരിച്ചടിയായി.എന്നാലും പൊതു തിരഞ്ഞെടുപ്പിന് ശേഷം നിലവിലെ ഭരണകൂടം തുടരുമെന്ന് 40 ശതമാനം പേര്‍ കരുതുന്നുണ്ട്.
ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആഗ്രഹമുള്ളവരാണ് 62% പേരും .എന്നാല്‍ 31% പേര്‍ ഇലക്ഷന്‍ ആഗ്രഹിക്കുന്നില്ലെന്നും വോട്ടെടുപ്പ് വെളിപ്പെടുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us