ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ യൂറോപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
87654edfv

ഡബ്ലിന്‍ : യു എസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ യൂറോപ്പിന് ദോഷകരമായി ബാധിക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് റെഗുലേറ്റര്‍ ചീഫ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞു.യു എസില്‍ നിന്നും ഉക്രെയ്നുള്ള സാമ്പത്തിക സഹായം ട്രംപ് വെട്ടിക്കുറച്ചേക്കാം എന്നതാണ് ഇതിനുള്ള പ്രധാന കാരണം. യുദ്ധം അവസാനിക്കുന്നത് വരെയും തുടര്‍ന്നും അവരെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമായതിനാല്‍ ആ ബാധ്യത കൂടി ഇ യു ഏറ്റെടുക്കേണ്ടി വന്നേക്കാമെന്നും ഇ സി ബി റഗുലേറ്റര്‍ അഭിപ്രായപ്പെട്ടു.

Advertisment

പലിശ നിരക്കുകള്‍ കുറയും

പണപ്പെരുപ്പം നിയന്ത്രണവിധേയമായെന്ന നിഗമനത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തയ്യാറെടുക്കുന്നു. അധികം വൈകാതെ പലിശ കുറയ്ക്കുമെന്നാണ് റെഗുലേറ്റര്‍ ചീഫ് ക്രിസ്റ്റീന്‍ ലഗാര്‍ഡ നല്‍കുന്ന സൂചന.പണപ്പെരുപ്പത്തിന്റെ തോത് 2%മാക്കുന്നതിനായി തുടര്‍ച്ചയായ ഒമ്പത് തവണ ഇ സി ബി പലിശ നിരക്ക് കൂട്ടിയിരുന്നു.

പലിശ നിരക്ക് കുറയ്ക്കാനാകുന്ന വിധം യൂറോ ശക്തമാണെന്ന് റെഗുലേറ്റര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ക്രിസ്റ്റീന്‍ ലഗാര്‍ഡ് വ്യക്തമാക്കി. പണപ്പെരുപ്പം നിയന്ത്രണ വിധേയമായെന്നാണ് താനും വിശ്വാസിക്കുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുന്നത്. പലിശനിരക്കുകള്‍ കുറയുന്നത് മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയുമെന്നും ഇവര്‍ പറഞ്ഞു.

പണപ്പെരുപ്പം തടയുന്നതില്‍ വിജയിച്ചപ്പോള്‍ യൂറോ ദുര്‍ബലമായിരുന്നു. ഇത് മോര്‍ട്ട്ഗേജിലും ലോണ്‍ ഹോള്‍ഡര്‍മാരിലും വലിയ സ്വാധീനം ചെലുത്തി. നിരക്ക് വര്‍ദ്ധന മുഴുവന്‍ വേഗത്തില്‍ വായ്പക്കാര്‍ക്ക് കൈമാറാത്തതിന്റെ പേരില്‍ ഐറിഷ് ലെന്റര്‍മാര്‍ വിമര്‍ശിക്കപ്പെട്ടു. ഇത് ബാങ്കുകളുടെ ചെലവുകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

Advertisment