വേഗത്തിൽ പറന്നാൽ പിടിവീഴും; അയർലണ്ടിൽ പുതുവർഷത്തോടെ 390 സുരക്ഷാ ക്യാമറകൾ കൂടി സ്ഥാപിക്കാൻ ഗാർഡ

New Update
K

റോഡ് സുരക്ഷയുടെ ഭാഗമായി രാജ്യത്തെ വിവിധയിടങ്ങളില്‍ പുതുവര്‍ഷത്തോടെ 390 ക്യാമറകള്‍ കൂടി സ്ഥാപിക്കുമെന്ന് ഗാര്‍ഡ. ഇതോടെ വേഗപരിധി നിരീക്ഷിക്കുന്ന നടപടികള്‍ക്കായി ഗാര്‍ഡ ഉപയോഗിക്കുന്ന സുരക്ഷാ ക്യാമറകളുടെ എണ്ണം 1,500 കടക്കും. നിരവധി ജീവനുകള്‍ ഇതിലൂടെ രക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Advertisment

2025 ഡിസംബര്‍ 23 വരെയുള്ള കണക്കനുസരിച്ച് 186 പേര്‍ക്കാണ് അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഒരേ വര്‍ഷം ഇത്രയും പേര്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്നത് ഇതാദ്യമായാണ്.

അമിതവേഗത കാരണം അപകടം സ്ഥിരമാകുന്ന, ‘ സ്പീഡ് എൻഫോസ്‌മെന്റ് സോൺസ് ’ എന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഡബ്ലിനില്‍ ഇത്തരത്തില്‍ 35 പുതിയ ക്യാമറകളും, കോര്‍ക്കില്‍ 30, ഡോണഗലില്‍ 26 ക്യാമകളും സ്ഥാപിക്കും. ടിപ്പററിയില്‍ പുതുതായി 23 ക്യാമറകളും, വെക്‌സ്‌ഫോര്‍ഡില്‍ 21 ക്യാമറകളുമാണ് സ്ഥാപിക്കുക.

Advertisment