/sathyam/media/media_files/2025/10/23/gf-2025-10-23-04-09-30.jpg)
ഡബ്ലിന്‍ : വെസ്റ്റ് ഡബ്ലിനില്‍ പത്ത് വയസ്സുകാരിയെ അഭയാര്‍ത്ഥി യുവാവ് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വീഴ്ച തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍.ഔദ്യോഗിക സംവിധാനം പരാജപ്പെട്ടതായി മാര്‍ട്ടിന്‍ പറഞ്ഞു.അതിനിടെ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 26കാരനെ കോടതിയില്‍ ഹാജരാക്കി. ഇയാളുടെ പേര് വെളിപ്പെടുത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്.എന്നാല്‍ ഇയാള്‍ക്ക് വേണ്ടി ഒരു അറബി ട്രാന്‍സലേറ്ററെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
ഈ സംഭവം വളരെ ഗൗരവമുള്ളതും ഗുരുതരവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഈ കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ തുസ്ലയ്ക്ക് വീഴ്ച പറ്റി.ഈ സംഭവത്തില്‍ ജനങ്ങളുടെ ആശങ്കയും രോഷവും അംഗീകരിക്കുന്നു.ഈ സംഭവത്തിന്റെ എല്ലാ വശങ്ങളും കര്‍ശനമായി അന്വേഷിക്കുമെന്നും മാര്‍ട്ടിന്‍ ഡെയ്ിലില്‍ അറിയിച്ചു.
സംഭവം അന്വേഷിക്കാന്‍ നാഷണല്‍ റിവ്യു പാനലിന് നിര്‍ദ്ദേശം നല്‍കിയതായി ശിശുക്ഷേമ മന്ത്രി നോര്‍മ ഫോളി പറഞ്ഞു.ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തുസ്ലയില്‍ വിശ്വാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.ഈ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗനുമായി ചര്‍ച്ച നടത്തിയതായും ഫോളി പറഞ്ഞു.
അതേ സമയം, തുസ്ല നടത്തിയ ഒരു യാത്രയില്‍ നിന്നും കുട്ടിയെ കാണായതെങ്ങനെയാണെന്ന് വിശദീകരിക്കണമെന്ന് സിന്‍ ഫെയിന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് ഡെയ്ലില്‍ ആവശ്യപ്പെട്ടു.ഇത് സര്‍ക്കാരിന്റെയും തുസ്ലയുടെയും പരാജയമല്ല , ദുരന്തമാണെന്നും സിന്‍ ഫെയിന്‍ നേതാവ് പറഞ്ഞു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു.
അതിനിടെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തുനിന്നുള്ള സിന്‍ ഫെയിന്‍ ടിഡിമാരായ ഇയോയിന്‍ ഒ ബ്രോയിനും മാര്‍ക്ക് വാര്‍ഡും ആവശ്യപ്പെട്ടു. ഈയാവശ്യമുന്നയിച്ച് നീതിന്യായ മന്ത്രിക്കും ശിശുക്ഷേമ മന്ത്രിക്കും ഇവര്‍ കത്ത് നല്‍കി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയുടെ സംരക്ഷണം കുടുംബം ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി തുസ്ലയെ ഏല്‍പ്പിച്ചത്. സിറ്റി സെന്ററിലെ ജീവനക്കാരുമായി നടത്തിയ റിക്രിയേഷണല്‍ ട്രിപ്പിനിടെ കുട്ടിയെ കാണാതായി. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഫോണിലൂടെ ജീവനക്കാരുമായി ബന്ധപ്പെട്ടെങ്കിലും കുട്ടിയുടെ ലൊക്കേഷന്‍ എവിടെയാണെന്ന് അറിയാന്‍ കഴിയിഞ്ഞില്ലെന്നാണ് തുസ്ല പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us