ഡബ്ലിന്‍ : അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരെ ഫിനാഫാളും, ഗ്രീന്‍ പാര്‍ട്ടിയുമടങ്ങുന്ന രാഷ്ട്രീയപാര്‍ട്ടികളെല്ലാം പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കു നേരെ അടുത്ത കാലത്തുണ്ടായ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചു രംഗത്തെത്തിയ ഗ്രീന്‍ പാര്‍ട്ടിയുടെ മന്ത്രിയുടെ ആവശ്യത്തിന് മറുപടി നല്‍കി സര്‍ക്കാര്‍.
പത്ത് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ പ്രസ് ഓഫീസിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭയാര്‍ഥികളെ പാര്‍പ്പിക്കാന്‍ കണ്ടെത്തുന്ന സ്ഥലങ്ങളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിയ അറസ്റ്റുകളെക്കുറിച്ചറിയാന്‍ കൗതുകമുണ്ടെന്ന് ഇന്റഗ്രേഷന്‍ മന്ത്രി റോഡറിക് ഒ ഗോര്‍മാന്‍ പ്രസ്താവിച്ചിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ഗാര്‍ഡ കണക്കുകള്‍ പുറത്തുവിട്ടത്.
പുതുവര്‍ഷ രാവില്‍ ഡബ്ലിന്‍ ഐറിഷ്ടൗണിലെ ഉപയോഗിക്കാതെ കിടന്ന ഷിപ്പ് റൈറ്റ് പബ്ബില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും, 2023 മെയ് 12ന് സാന്‍ഡ്വിത്ത് സ്ട്രീറ്റില്‍ നടന്ന ക്രിമിനല്‍ സംഭവവുമായി ബന്ധമുള്ള അഞ്ച് പേരെയുമാണ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് കില്ലര്‍ണിയിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തിയ കേസില്‍ രണ്ട് പേരെയും പിടികൂടി. ഇവരെ കെറിയിലെ ജില്ലാ കോടതിയില്‍ ഹാജരാക്കി.
അതേസമയം,ഗോള്‍വേയിലെ റോസ് ലേക്ക് ഹോട്ടല്‍ തീയിട്ട് നശിപ്പിച്ച കേസിന്റെ അന്വേഷണം ഗാര്‍ഡ ഊര്‍ജ്ജിതമാക്കി.ഇതുമായി ബന്ധപ്പെട്ട് ഇതിനകം നാല് തിരച്ചിലുകള്‍ നടത്തി.തീയിടുന്നതും നാശനഷ്ടം വരുത്തുന്നതും ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് ഗാര്‍ഡ അറിയിച്ചു.
ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കോ മറ്റപകടങ്ങളോ ഉണ്ടായില്ലെന്നത് കൊണ്ട് കുറ്റകൃത്യത്തിന്റെ ഗൗരവം കുറയുന്നില്ലെന്ന് മന്ത്രി റോഡറിക് ഒ ഗോര്‍മാന്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ ദുര്‍ബലരായ ആളുകള്‍ക്ക് താമസസൗകര്യം ഒരുക്കുന്ന തന്റെ വകുപ്പിന്റെ ജോലികളെ പ്രതികൂലമായി ബാധിക്കുന്നതായും മന്ത്രി പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഗാര്‍ഡാ കമ്മീഷണര്‍ ഡ്രൂ ഹാരിസിനെ കണ്ടിരുന്നതായും മന്ത്രി പറഞ്ഞു.
അതിനിടെ, ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജസ്റ്റിസ് മന്ത്രിയും ഗാര്‍ഡ കമ്മീഷണറും ജസ്റ്റിസുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി.ആക്രമണത്തിന് ഉത്തരവാദികളെക്കുറിച്ചുള്ള പ്രസക്തമായ വിവരങ്ങളൊന്നും മന്ത്രി സമിതിക്ക് നല്‍കിയില്ല. പകരം അഭയാര്‍ഥി വിരുദ്ധ പ്രക്ഷോഭം നടത്തുന്ന സംഘടനകളെല്ലാം പ്രതികളാണെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
കോവിഡ് കാലത്തിന് ശേഷം അയര്‍ലണ്ടിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം പത്തിരട്ടി വരെയാണ് വര്‍ദ്ധിച്ചത്.ഇവരെയെല്ലാം ജനവാസകേന്ദ്രങ്ങളിലടക്കം താമസിപ്പിച്ചതാണ് ഐറിഷ് സമൂഹത്തില്‍ പരക്കെ പ്രതിഷേധം ഉണ്ടാക്കിയിരിക്കുന്നത്.