/sathyam/media/media_files/2026/02/19/v-2026-02-19-04-25-51.jpg)
അയര്‍ലണ്ടും ഇന്ത്യയും തമ്മില്‍ ടെലികമ്മ്യൂണിക്കേഷന്‍സ്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍,റെഗുലേറ്ററി കൊളാബൊറേഷന്‍ എന്നിവയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലും രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും ധാരണയായി. അയര്‍ലണ്ടിന്റെ പബ്ലിക് എക്സ്പെന്റിച്ചര്‍ -ഡിജിറ്റലൈസേഷന്‍ മന്ത്രി ജാക്ക് ചേംബേഴ്സും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ന്യൂഡല്‍ഹിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഘടനാപരമായ ഇടപെടല്‍, മികച്ച രീതികളുടെ കൈമാറ്റം, ശേഷി വര്‍ദ്ധിപ്പിക്കല്‍, വ്യവസായ ബന്ധങ്ങള്‍ എന്നിവയിലൂടെ ഐ സി ടി മേഖലയില്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും നവീകരണം വളര്‍ത്തുന്നതിനും ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയും ഇരുപക്ഷവും ആവര്‍ത്തിച്ചു.
ഐടിയു ചട്ടക്കൂടിനുള്ളില്‍ അടുത്ത് പ്രവര്‍ത്തിക്കേണ്ടതിന്റെയും നിയന്ത്രണ, സാങ്കേതിക മേഖലകളിലെ മികച്ച രീതികള്‍ കൈമാറേണ്ടതിന്റെ ആവശ്യകതയും ഇരുപക്ഷവും അംഗീകരിച്ചു.ഇന്ത്യയുടെ ദ്രുത വിന്യാസ ശേഷി, അയര്‍ലണ്ടിന്റെ ഗവേഷണാധിഷ്ഠിത നവീകരണ ആവാസ വ്യവസ്ഥ, ഇ യുവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എന്നിവ തമ്മിലുള്ള പാരസ്പര്യങ്ങളും ഇരുപക്ഷവും അംഗീകരിച്ചു.
അക്കാദമിക്, സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ പങ്കാളികള്‍ എന്നിവരുടെ പിന്തുണയോടെ, ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പും അയര്‍ലണ്ടിന്റെ കമ്മീഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേഷനും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതയും യോഗം ഊന്നിപ്പറഞ്ഞു.
ക്വാണ്ടം കമ്മ്യൂണിക്കേഷന്‍സ്, എ ഐ, റെഗുലേറ്ററി ഇന്നൊവേഷന്‍, ഗ്രാമീണ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകള്‍ എന്നിവയില്‍ സഹകരിക്കാന്‍ ഇന്ത്യയ്ക്കും അയര്‍ലണ്ടിനും വളരെയധികം കഴിവുണ്ട്. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയനില്‍ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് അയര്‍ലണ്ടിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും സിന്ധ്യ വ്യക്തമാക്കി. നമുക്കൊരുമിച്ച് ശക്തവും ഭാവിക്കനുയോജ്യവുമായ ഡിജിറ്റല്‍ പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പടുക്കാന്‍ കഴിയും- മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റല്‍ നേട്ടങ്ങള്‍ വിശദീകരിച്ച് സിന്ധ്യ
2014 മുതലുള്ള ഇന്ത്യയുടെ ഐസിടി പരിവര്‍ത്തന യാത്രയെക്കുറിച്ച് മന്ത്രി ഐറിഷ് സംഘത്തെ അറിയിച്ചു.1.23 ബില്യണിലധികം ടെലികോം വരിക്കാരും ഒരു ബില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആവാസവ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. 5ജി കവറേജ് ഏതാണ്ട് 99.9% ജില്ലകളിലുമുണ്ട്. ഒരു ജിബിക്ക് ശരാശരി 0.10 യു എസ് ഡോളര്‍ ഡാറ്റ താരിഫുകളാണുള്ളത്.കണക്റ്റിവിറ്റി ആക്‌സസിബിളും അഫോര്‍ഡബിളുമാക്കുന്നു.
ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള അഫോര്‍ഡബിള്‍ വോയ്‌സ്, ഡാറ്റ താരിഫുകളുടെ ലഭ്യമാക്കുന്നതില്‍ ഇന്ത്യ വിജയിച്ചെന്ന് മന്ത്രി വിവരിച്ചു. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡിപിഐ) നിര്‍മ്മിക്കുന്നതിലും ഇന്ത്യ വിജയം കണ്ടു.ഇന്റര്‍ഓപ്പറബിള്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കുള്ള ഒരു മാതൃകയായി ആഗോളതലത്തില്‍ വളര്‍ന്ന യൂണിഫൈയ്ഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിന്റെ (യു പി ഐ) സ്വാധീനം, സുതാര്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ഫണ്ടുകള്‍ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാന്‍ പ്രാപ്തമാക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി ബി ടി) സംവിധാനത്തെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു.
വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനുള്ള ശക്തമായ സ്വകാര്യതാ അല്‍ഗോരിതങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിലോക്കര്‍, വിമാനത്താവളങ്ങളില്‍ തടസ്സമില്ലാത്തതും കടലാസ് രഹിതവുമായ യാത്രാനുഭവങ്ങള്‍ സാധ്യമാക്കുന്ന ഡിജി യാത്ര തുടങ്ങിയ പ്രധാന ഡിജിറ്റല്‍ സംരംഭങ്ങളുടെ അനുഭവങ്ങളും ഇന്ത്യ പങ്കുവെച്ചു.
നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ഉപകരണങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള സിഇഐആര്‍, അന്താരാഷ്ട്ര സ്പൂഫ്ഡ് കോളുകള്‍ തടയുന്നതിനുള്ള സിഐഒആര്‍, ഓപ്പറേറ്റര്‍മാരുടെ സ്പാം കോള്‍ അലേര്‍ട്ട് സംവിധാനം, വ്യാജ മൊബൈല്‍ കണക്ഷനുകള്‍ തിരിച്ചറിയുന്നതിനുള്ള ആസ്ട്ര എന്നിവയുള്‍പ്പെടെയുള്ള സഞ്ചാര്‍ സാത്തി സംരംഭവും അതിന്റെ മൊഡ്യൂളുകളും ഇന്ത്യ വിശദീകരിച്ചു.
ഐ ടി യു തിരഞ്ഞെടുപ്പില്‍ പി്ന്തുണ തേടി
ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയനില്‍ (ഐ ടി യു) വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് അയര്‍ലണ്ടിന്റെ പിന്തുണ അദ്ദേഹം തേടി, റേഡിയോ കമ്മ്യൂണിക്കേഷന്‍ ബ്യൂറോയുടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് എം. രേവതിയുടെ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പെടെ; 2027-2030 കാലയളവിലേക്കുള്ള ഐടിയു കൗണ്‍സിലിലേക്കുള്ള ഇന്ത്യയുടെ റീ ഇലക്ഷന്‍ 2030ല്‍ ഐടിയു പ്ലീനിപൊട്ടന്‍ഷ്യറി കോണ്‍ഫറന്‍സിന് (പി പി) അതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം എന്നിവയും ചര്‍ച്ചയായി.
അയര്‍ലണ്ടിന്റെ ഡിജിറ്റല്‍ യാത്രകള്‍
അയര്‍ലണ്ടിന്റെ നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ അയര്‍ലണ്ടിന്റെ മന്ത്രി ജാക്ക് ചേംബേഴ്‌സ് പങ്കുവെച്ചു. സാര്‍വത്രികവും അര്‍ത്ഥവത്തായതും താങ്ങാനാവുന്നതുമായ കണക്റ്റിവിറ്റി, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങള്‍ക്കും വിദൂര പ്രദേശങ്ങള്‍ക്കും നല്‍കുന്നതില്‍ വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഐറിഷ് സമ്പദ്വ്യവസ്ഥ, ഇനൊവേഷന്‍ ലാന്റ് സ്‌കേപ്പ്, തൊഴിലവസരങ്ങള്‍ എന്നിവയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഗണ്യമായ സംഭാവനയെ അദ്ദേഹം അംഗീകരിച്ചു.
രാജ്യത്തുടനീളമുള്ള അയര്‍ലണ്ടിന്റെ കോടിക്കണക്കിന് യൂറോയുടെ ഫൈബര്‍ റോള്‍ഔട്ട് പദ്ധതിയെക്കുറിച്ചും ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ശക്തവും വളരുന്നതുമായ വ്യാപാര ബന്ധത്തെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐസിടി ബിസിനസുകള്‍ക്കും വ്യവസായ പങ്കാളിത്തത്തിനും കൂടുതല്‍ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള സാധ്യതകളും അദ്ദേഹം പങ്കുവെച്ചു.
സഞ്ചാര്‍ ഭവനില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ സിന്ധ്യയ്ക്ക് പുറമേ ടെലികോം സെക്രട്ടറി അമിത് അഗര്‍വാള്‍, മറ്റ് സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു. മന്ത്രി ജാക്ക് ചേംബേഴ്സ്, ഇന്ത്യയിലെ അയര്‍ലണ്ടഡ് അംബാസഡര്‍ കെവിന്‍ കെല്ലി, അയര്‍ലണ്ടിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരായിരുന്നു ഐറിഷ് സംഘത്തിലുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us