ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവം; ആക്രമണ ദൃശ്യങ്ങൾ തങ്ങൾക്ക് നൽകണമെന്ന് ഗാർഡ, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത്

New Update
Hhvfgv

ഡബ്ലിനിലെ താലയില്‍ ഇന്ത്യക്കാരനെ അര്‍ദ്ധനഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊതുജന സഹായം തേടി ഗാർഡ. ജൂലൈ 19 ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് പാർഖിൽ റോഡില്‍ വച്ച് ഒരു സംഘം ചെറുപ്പക്കാര്‍ ഇന്ത്യക്കാരനായ പ്രവാസിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടികളോട് മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ ഈ ആരോപണം തെറ്റാണെന്നു ഗാർഡ വ്യക്തമാക്കിയിരുന്നു.

Advertisment

ജൂലൈ 19 വൈകിട്ട് 6 മണിക്കും 7 മണിക്കും ഇടയിൽ ഡബ്ലിൻ കിലനമാനഘ യിലെ പാർഖിൽ ലോൻസ് പ്രദേശത്തു കൂടി യാത്ര ചെയ്തവർ അസാധാരണമായി എന്തെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടെങ്കിലോ, അക്രമണത്തിന്റെ വീഡിയോ ദൃശ്യമോ, കാറിലെ ഡാഷ് ക്യാമയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ അതും ഗാർഡയ്ക്ക് ലഭ്യമാക്കണം. ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഗാർഡയെ ബന്ധപ്പെടാം:

തള്ളാറ്റ് സ്ട്രീറ്റ് ഗാർഡ സ്റ്റേഷൻ – (01) 666 6000

ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111

അക്രമണത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവർ അത് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കരുത് എന്നും, അക്രമണത്തിന് ഇരയായ ആളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ഗാർഡ അഭ്യർത്ഥിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Advertisment