/sathyam/media/media_files/2025/10/29/vvv-2025-10-29-02-36-36.jpg)
യുകെയില്‍ വംശീയവിദ്വേഷത്തിനെത്തുടര്‍ന്ന് ഇന്ത്യന്‍ വംശജ ക്രൂര ബലാത്സംഗത്തിന് ഇരയായി. ശനിയാഴ്ച വൈകിട്ടോടെ ലണ്ടനിലെ വീട്ടിനുള്ളിലേയ്ക്ക് അതിക്രമിച്ച് കയറിയ വെളുത്ത വര്‍ഗ്ഗക്കാരനായ 30കാരന്‍, ഇന്ത്യന്‍ വംശജയായ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ താമസിക്കുന്ന യുവതി, സിഖ് വംശജയാണ്. ഇവരുടെ വീടിന്റെ വാതില്‍ പൊളിച്ചാണ് പ്രതി അകത്തുകയറിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയ്‌ക്കൊപ്പമാണ് തങ്ങളെന്നും പോലീസ് പറഞ്ഞു.
അതേസമയം ഏതാനും മാസങ്ങളായി യുകെയില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് നേരെ വന്‍തോതില്‍ വംശീയവിദ്വേഷം നിറഞ്ഞ പ്രചാരണങ്ങളും, ആക്രമണങ്ങളും നടന്നുവരുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ലണ്ടനില്‍ മറ്റൊരു സിഖ് സ്ത്രീയും ആക്രമിക്കപ്പെട്ടിരുന്നു.
തുടര്‍ച്ചയായി ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ വലിയ പ്രതിഷേധമുയരുകയും, തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് യുകെയിലെ ഇന്ത്യന്‍ സമൂഹം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്-സിഖ് എംപിമാരായ പ്രീത് കൗര്‍ ഗില്‍, തന്മന്‍ജീത് സിംഗ് ദേസി എന്നിവരും സംഭവത്തെ ശക്തമായി അപലപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us