/sathyam/media/media_files/2026/01/14/c-2026-01-14-03-47-22.jpg)
ഡബ്ലിന്‍: ഇന്ത്യന്‍ സ്പെഷ്യാലിറ്റി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അജന്ത ഫാര്‍മ അയര്‍ലണ്ടില്‍ ഉല്‍പ്പാദനമാരംഭിക്കുന്നതായി റിപ്പോര്‍ട്ട്.എന്നാല്‍ പുതിയ ഐറിഷ് പദ്ധതികളെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി വക്താവ് തയ്യാറായിട്ടില്ല.
സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത, 11,000 പേര്‍ ജോലി ചെയ്യുന്ന കമ്പനിയാണ് അജന്ത.ഇന്ത്യയില്‍ ഏഴ് ഉല്‍പ്പാദന കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്.ആറ് പ്ലാന്റുകള്‍ ഫിനിഷ്ഡ് ഫോര്‍മുലേഷനുകളും ഒരു പ്ലാന്റ് ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുമാണ് നിര്‍മ്മിക്കുന്നത്.1,000 ജീവനക്കാര്‍ താമസിക്കുന്ന മുംബൈയില്‍ റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് സൗകര്യവും കമ്പനിയ്ക്കുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 448 മില്യണ്‍ യൂറോയുടെ വരുമാനം നേടിയിരുന്നു. മുന്‍ കാലയളവിനെ അപേക്ഷിച്ച് ആ കണക്കുകള്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്.67 മില്യണ്‍ യൂറോയുടെ ഫ്രീ കാഷ് ഫ്ളോയുമുണ്ടാക്കി.ബ്രാന്‍ഡഡ് ജനറിക്സ് വിഭാഗത്തില്‍ നിന്നാണ് കമ്പനിയുടെ വരുമാനത്തിന്റെ 74 ശതമാനവും. മുന്‍ കാലയളവില്‍ ഇത് 71%മായിരുന്നു.
മൊത്തം വരുമാനത്തിന്റെ 23 ശതമാനവും യുഎസിലെ ജനറിക്സ് ബിസിനസില്‍ നിന്നാണ്. 9 ശതമാനം വര്‍ധനവാണിത്.ഈ സാമ്പത്തിക വര്‍ഷം യു എസില്‍ വളരെ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നതായി അജന്ത പറഞ്ഞു.30 ലധികം രാജ്യങ്ങളില്‍ 550 ലധികം അജന്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നു.ഇന്ത്യയിലും വളര്‍ന്നു വരുന്ന മറ്റ് വിപണികളിലും ആഫ്രിക്കയിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കാര്‍ഡിയോളജി, ആന്റി ഡയബറ്റീസ്, ഓപ്താല്‍മോളജി, ഡെര്‍മറ്റോളജി, ആന്റിബയോട്ടിക്സ്, ആന്റി മലേറിയല്‍, പെയിന്‍, റെസ്പിറേറ്ററി, ഗൈനക്കോളജി, പീഡിയാട്രിക്, ജനറല്‍ ഹെല്‍ത്ത് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ചികിത്സാ വിഭാഗങ്ങളെയാണ് കമ്പനി ഉന്നമിടുന്നത്.
കഴിഞ്ഞ നവംബറില്‍ രണ്ടാം പാദ ഫലങ്ങള്‍ അജന്ത പുറത്തുവിട്ടിരുന്നു. ഈ കാലയളവില്‍ വരുമാനത്തില്‍ 14% ,നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 20% എന്നിങ്ങനെ വര്‍ദ്ധിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us