രാജ്യത്തിന് നാണക്കേടുണ്ടാക്കി സ്വയംഭോഗ കേസില്‍ പ്രതിയായി ഇന്ത്യന്‍ വിദ്യാര്‍ത്ഥി

New Update
Ggghb

ഡബ്ലിന്‍: പരസ്യമായി സ്വയംഭോഗം നടത്തിയ മൂന്ന് കേസുകളിലുള്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് കോടതി ജാമ്യം നല്‍കി.മുന്‍ യുസിഡി വിദ്യാര്‍ത്ഥിയും ന്യൂഡല്‍ഹിയില്‍ നിന്നുള്ളയാളുമായ ഋഷഭ് മഹാജ(30)നാണ് മൂന്ന് സ്ത്രീകളുടെ പരാതിയില്‍ നാണംകെട്ട കേസില്‍ പ്രതിയായത്.കേസ് മെയ് 19ന് വീണ്ടും പരിഗണിക്കും.

Advertisment

രണ്ട് സ്ത്രീകളെ നോക്കിക്കൊണ്ടും ഒരു സ്ത്രീയെ സ്പര്‍ശിച്ചുകൊണ്ടുമാണ് ഇയാള്‍ ലൈംഗിക പരാക്രമം കാട്ടിയത്.മൂന്ന് കേസുകളിലും പ്രതി കുറ്റം സമ്മതിച്ചു.എല്ലാ സംഭവത്തിലും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. 2024 ഒക്ടോബര്‍ 23ന് പുലര്‍ച്ചെ ജോലിസ്ഥലത്തായിരുന്ന സ്ത്രീയാണ് ആദ്യ ഇര. സ്ത്രീയുടെ ജോലിസ്ഥലത്തിന് തൊട്ടുമുന്നിലുള്ള ഒരു കെട്ടിടത്തിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

ഓഫീസിന്റെ പുറത്ത് ഗ്ലാസ് ഭിത്തിക്കപ്പുറം നിന്നുകൊണ്ട് സ്ത്രീയെ നോക്കി കാര്യം നടത്തുകയായിരുന്നു പ്രതി.ഇത് ഈ സ്ത്രീ കാണുകയും ചെയ്തു.മാറി പോകൂവെന്ന് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ ചിരിച്ചുകൊണ്ട് പണി തുടര്‍ന്നു. ഒടുവില്‍ ഗാര്‍ഡ വന്നപ്പോള്‍ മാത്രമാണ് പിന്‍വാങ്ങിയത്.

നവംബര്‍ മൂന്നിനും നാലിനും ഇടയില്‍ പുലര്‍ച്ചെ 1:15ന് മഹാജന്‍ വീണ്ടും അവിടെ പ്രത്യക്ഷപ്പെട്ടു. ഇത്തവണ ബൈക്കിലായിരുന്നു വന്നത്. സ്ത്രീയെ കണ്ടതും പണി ആരംഭിച്ചു.ഗാര്‍ഡയെ വിളിച്ചതോടെ മുങ്ങി. മൂന്നാമതും തിരിച്ചുവന്ന് സ്ത്രീയെ നോക്കി സ്വയംഭോഗം ചെയ്തു. പോകുന്നതിനുമുമ്പ് കൈകള്‍ ഗ്ലാസ് ഭിത്തിയില്‍ തുടയ്ക്കാനും മടിച്ചില്ല. ഇതിനെല്ലാം വിവിധ നിരീക്ഷണ ക്യാമറകള്‍ സാക്ഷിയായി.

യുസിഡിയുടെ സ്മര്‍ഫിറ്റ് ബിസിനസ് സ്‌കൂളില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായാണ് മഹാജന്‍ അയര്‍ലണ്ടില്‍ എത്തിയത്. ആ സമയത്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു.എന്നാല്‍ ഈ കേസുകള്‍ക്ക് പിന്നില്‍ ലഹരിയുടെ സ്വാധീനമില്ലെന്ന് ഗാര്‍ഡ അറിയിച്ചു.

ഒക്ടോബര്‍ 11ന് ഡബ്ലിനിലെ അതേ പ്രദേശത്തുള്ള ഒരു ഹോസ്റ്റലിലെ വീട്ടുജോലിക്കാരിയ്ക്കും മഹാജനില്‍ നിന്നും സമാനമായ മോശം അനുഭവമുണ്ടായി. കെട്ടിടത്തിന് പുറത്ത് തൂത്തുവാരുമ്പോള്‍ സ്ടീറ്റിന്റെ മറുവശത്ത് നിന്ന് പണി നടത്തി.സെക്യൂരിറ്റി ഉദ്യോഗസ്ഥനെ അറിയിച്ചതോടെ പ്രതിയെ ഓടിപ്പോയി.

ഹാലോവീന്‍ രാത്രിക്ക് ശേഷം പുലര്‍ച്ചെ 2:45നാണ് മൂന്നാമത്തെ സംഭവം.സുഹൃത്തിനൊപ്പം നഗരമധ്യത്തിലൂടെ നടക്കുകയായിരുന്നു മൂന്നാമത്തെ ഇര. അതിനിടെ അരാന്‍ ക്വേയില്‍ നില്‍ക്കുകയായിരുന്ന പ്രതി ഇവരെ നോക്കി കാര്യം തുടങ്ങി.സ്ത്രീ അയാളെ കടന്നുപോയതോടെ പിന്തുടര്‍ന്നു.ഓടിച്ചെന്ന് അവളുടെ അടിഭാഗത്ത് സ്പര്‍ശിച്ചു..പരാതികളെ തുടര്‍ന്ന് നവംബര്‍ ആറിനാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.രണ്ടു ദിവസത്തിന് ശേഷം ഇയാള്‍ പിടിയിലായി.തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നായിരുന്നു ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്. എന്നാല്‍ കോടതി അത് വിശ്വസിച്ചില്ല. പ്രതി വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യത നിര്‍ണ്ണയിക്കുന്നതിനുള്ള പ്രൊബേഷന്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുന്നതിനായി കേസ് മാറ്റിവയ്ക്കാന്‍ ജഡ്ജി ബാക്സ്റ്റര്‍ തീരുമാനിച്ചു.

പ്രതിയുടെ പ്രവൃത്തി നാണംകെട്ടതാണെന്ന് ജഡ്ജി മാര്‍ട്ടിന ബാക്സ്റ്റര്‍ അഭിപ്രായപ്പെട്ടു.എല്ലാ കുറ്റങ്ങളിലും കുറ്റം സമ്മതിച്ച ഇയാള്‍ അടിസ്ഥാനപരമായി ഒരു ലൈംഗിക കുറ്റവാളിയാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

Advertisment