ഡബ്ലിനിലേയ്ക്ക് ഇന്ത്യന്‍ പുകയില കള്ളക്കടത്ത് : പിടികൂടിയത് ഒരു ടണിലധികം !

New Update
V

ഡബ്ലിന്‍ : ഇന്ത്യയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് അനധികൃതമായി കടത്തിയ 6,05,000 യൂറോ വിലമതിക്കുന്ന 1,100 കിലോഗ്രാം പുകയില ഡബ്ലിന്‍ തുറമുഖത്ത് നിന്നും പിടിച്ചെടുത്തു.

Advertisment

പതിവ് പ്രൊഫൈലിംഗിനിടെ തിങ്കളാഴ്ചയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പുകയില വേട്ട നടത്തിയത്. നെതര്‍ലാന്‍ഡ്‌സ് വഴിയാണ് പുകയില അയര്‍ലണ്ടിലേക്ക് എത്തിയത്. ഇതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് റവന്യൂ വക്താവ് അറിയിച്ചു.

കള്ളക്കടത്തും ഷാഡോ ഇക്കോണമി പ്രവര്‍ത്തനങ്ങളും തടയുന്നത് ലക്ഷ്യമിടുന്ന റവന്യൂവിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. ബിസിനസുകള്‍ക്കോ പൊതുജനങ്ങള്‍ക്കോ ഇതിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങളുണ്ടെങ്കില്‍, 1800 295 295 എന്ന കോണ്‍ഫിഡന്‍ഷ്യല്‍ നമ്പറില്‍ റവന്യൂവിനെ രഹസ്യമായി ബന്ധപ്പെടാമെന്നും വക്താവ് അറിയിച്ചു.

Advertisment