/sathyam/media/media_files/2025/12/28/c-2025-12-28-04-11-21.jpg)
സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, എന്നിവയുമായി ഇന്ത്യ നടത്തി വന്ന പ്രാഥമിക ചര്‍ച്ചകള്‍ താല്‍ക്കാലികമായി അവസാനിച്ചു.നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ചര്‍ച്ച തുടരുമെന്നും വിദേശകാര്യ വകുപ്പ് പറഞ്ഞു.
ന്യായവും സന്തുലിതവും പരസ്പര പ്രയോജനപ്രദവുമായ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിലെത്തുന്നതിന് ഇരു സര്‍ക്കാരുകളും തുടര്‍ന്നും ഇടപെടുമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.യു എസ് അംബാസഡര്‍ റിക്ക് സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡിസംബര്‍ 9 മുതല്‍ 11 വരെ ഇന്ത്യയില്‍ എത്തിയിരുന്നു. സ്വിറ്റ്‌സറിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമായിരുന്നു ഇത്.വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ തുടങ്ങിയ ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി സ്വിറ്റ്‌സര്‍ കൂടിക്കാഴ്ച നടത്തി.
യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണെന്ന് ജയ്‌സ്വാള്‍ അറിയിച്ചു.ഒക്ടോബറില്‍ ബ്രസ്സല്‍സില്‍ 14ാം റൗണ്ട് എഫ് ടി എ നടന്നു. തുടര്‍ന്ന് ഇ യൂ ടീം ഇന്ത്യ സന്ദര്‍ശിച്ചു.ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള അഭിപ്രായവ്യത്യാസം കുറയുകയാണെന്നും കൂടുതല്‍ ഫിസിക്കല്‍,വെര്‍ച്വല്‍ മീറ്റിംഗുകളും ഉണ്ടാകുമെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.
ഡിസംബറില്‍ യു എസ് ട്രേഡ് കമ്മീഷണറും ഇവിടെയെത്തി. പരിഹരിക്കപ്പെടാത്ത വിഷയങ്ങളില്‍ ഇരുപക്ഷവുമായി ഇപ്പോഴും ഇടപഴകുന്നുണ്ട്.ചര്‍ച്ചകള്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് നോക്കാം- ജയ്‌സ്വാള്‍ വ്യക്തമാക്കി.
ഇന്ത്യ അടുത്തിടെ ന്യൂസിലന്റുമായി എഫ് ടി എയിലെത്തിയിരുന്നു. ഇന്ത്യയുടെ ഏറ്റവും വേഗത്തില്‍ അവസാനിച്ച സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒന്നാണിത്. എഫ് ടി എ ന്യൂസിലന്റിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ വിപണി പ്രവേശനവും താരിഫ് മുന്‍ഗണനകളും ഇത് വര്‍ദ്ധിപ്പിച്ചു. അതേസമയം, വിശാലമായ ഓഷ്യാനിയ, പസഫിക് ദ്വീപ് വിപണികളിലേക്കുള്ള കവാടമായും ഇത് പ്രവര്‍ത്തിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us