Advertisment

അയര്‍ലണ്ടില്‍ പണപെരുപ്പം 1.5% വർദ്ധിച്ചു: സിഎസ്ഒ

New Update
Vghnn

സിഎസ്ഒ തയ്യാറാക്കിയ ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസസ് (എച്ച്ഐസി പി)ന്റെ പുതിയ ഫ്ലാഷ് എസ്റ്റിമേറ്റ് പ്രകാരം അയര്‍ലണ്ടിലെ പണപെരുപ്പം ജനുവരി മാസം വരെയുള്ള 12 മാസത്തില്‍ 1.5 ശതമാനം വർദ്ധിച്ചതായി കണക്കാക്കപ്പെടുന്നു.

Advertisment

ഡിസംബർ മാസം വരെയുള്ള 12 മാസത്തെ അപേക്ഷിച്ച് 1 ശതമാനം വര്‍ധനവാണ് ഇത്.സിഎസ്ഒ  കണക്കുകൾ പ്രകാരം, ഈ മാസത്തിൽ എനർജി വില 2 ശതമാനം ഉയർന്നിട്ടുണ്ട്, എന്നാൽ കഴിഞ്ഞ വര്‍ഷത്തില്‍ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഭക്ഷ്യവിലകൾ ഈ മാസം 1 ശതമാനത്തിന്‍റെ കുറവ് രേഖപെടുത്തി, എന്നാൽ വർഷാടിസ്ഥാനത്തിൽ 1.4 ശതമാനം വര്‍ധന രേഖപെടുത്തി.

ഗതാഗത ചെലവുകൾ ഈ മാസത്തിൽ 1.9 ശതമാനം കുറയുകയും, 2025 ജനുവരിവരെയുള്ള 12 മാസങ്ങളിൽ 4.4 ശതമാനം വർധിക്കുകയും ചെയ്തതായി സിഎസ്ഒ റിപ്പോർട്ട് പറയുന്നു.

Advertisment