Advertisment

ആശുപത്രികളില്‍ വിന്റര്‍ കാല പ്രതിസന്ധി ഒഴിവാക്കാന്‍ നടപടി വേണമെന്ന് ഐ എന്‍ എം ഓ

winter-plan-inmo

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ , വിന്റര്‍ കാലത്ത് പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടിയുള്ള സ്പെഷ്യല്‍ പദ്ധതികള്‍ തയ്യാറാക്കണമെന്ന് ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് ഓര്‍ഗനൈസേഷന്‍ (ഐ എൻ എം ഒ) ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.

Advertisment

ലോക രോഗി സുരക്ഷാ ദിനമായ ഇന്നത്തെ ഇന്ന് ഐറിഷ് ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിട്ടും 100 കുട്ടികളടക്കം 5,210-ലധികം രോഗികള്‍ക്ക് കിടക്ക ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷെഗ്ദ പറഞ്ഞു. ഇത് രോഗികളുടെ സുരക്ഷയെന്ന സങ്കല്പത്തെ പോലും അട്ടിമറിയ്ക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അവര്‍ പറഞ്ഞു.

”നഴ്സുമാരും മിഡ്വൈഫുമാരും മറ്റൊരു ശൈത്യകാലത്തെ അഭിമുഖീകരിക്കുകയാണ്, പലപ്പോഴും അപകടകരമായ പരിചരണമാണ് രോഗികള്‍ക്ക് നല്‍കുന്നതെന്ന് അറിഞ്ഞുകൊണ്ട് ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്. ആറ് മണിക്കൂറിലധികം ട്രോളിയില്‍ ചെലവഴിക്കേണ്ടി വരുന്ന ഒരു രോഗിയുടെ അവസ്ഥയെ ദയനീമാണ്..

”നാളത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ടാസ്‌ക്ഫോഴ്സിന്റെ മീറ്റിംഗ് ചേരുന്നുണ്ട്. വരും മാസങ്ങളില്‍ രോഗികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പാക്കാന്‍ എച്ച്എസ്ഇയും , ആശുപത്രി ഗ്രൂപ്പുകളും പദ്ധതികള്‍ കൊണ്ടുവരണമെന്ന് ഐ എന്‍ എം ഓ ആവശ്യപ്പെട്ടു.

രാജ്യത്തെ ആശുപത്രികളില്‍ നഴ്സുമാരുടെ ദൗര്‍ലഭ്യം രൂക്ഷമാവുന്നുണ്ട്. രോഗികള്‍ക്ക് മതിയായ ശുശ്രൂഷ ലഭ്യമാക്കാത്തതിന് ഇതും കാരണമാവുന്നുണ്ടെന്നും ഇക്കാര്യത്തിലും അടിയന്തര നടപടി വേണമെന്നും ഐഎന്‍എംഒ ആവശ്യപ്പെട്ടു.

#winter-plan-inmo
Advertisment