നഴ്സുമാര്‍ക്ക് നഷ്ടപരിഹാരമായി രണ്ട് ദിവസത്തെ വാര്‍ഷിക അവധി അനുവദിക്കണമെന്ന് ഐ എന്‍ എം ഓ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
kjhgfds

ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് ബില്‍ഡിംഗ് മൊമെന്റം പേ കരാറിന്റെ ഭാഗമായി പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് വൈകിയ സാഹചര്യത്തില്‍ നഷ്ടപരിഹാരമായി രണ്ടു ദിവസത്തെ ആന്വല്‍ ലീവ് അനുവദിക്കണമെന്ന് നഴ്സുമാരുടെ ദേശിയ യൂണിയനായ ഐ എന്‍ എം ഓ.

Advertisment

2022-ല്‍, ഗവണ്‍മെന്റ് അതിന്റെ ബില്‍ഡിംഗ് മൊമെന്റം പേ കരാറിന്റെ ഭാഗമായി പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച്, അയര്‍ലണ്ടിലെ നഴ്സുമാരടക്കം എല്ലാ പൊതുമേഖലാ തൊഴിലാളികള്‍ക്കും 2023 ഒക്ടോബര്‍ 1-നകം 7.5% ശമ്പള വര്‍ദ്ധനവ് ലഭിക്കേണ്ടതായിരുന്നു. 2023 ഒക്ടോബര്‍ 1 ന് മുമ്പായി വര്‍ദ്ധിപ്പിച്ച തുക ,മൂന്ന് ഗഡുക്കളായി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. നഴ്സുമാര്‍ ഒഴികെ എല്ലാവര്‍ക്കും 2023 ഒക്ടോബര്‍ 1 ന് മുമ്പ് മൂന്ന് ഗഡുക്കളിലായുള്ള ശമ്പള വര്‍ദ്ധനവും ലഭിച്ചെങ്കിലും, നഴ്സുമാര്‍ക്ക് ആദ്യ ഗഡു മാത്രമേ കൃത്യസമയത്ത് ലഭിച്ചുള്ളൂ.

നഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും നല്‍കാനുള്ള അംഗീകൃത ശമ്പള വര്‍ദ്ധനവില്‍ ഒരവസരത്തില്‍ ആറ് മാസവും മറ്റൊന്ന് മൂന്ന് മാസവും കാലതാമസമുണ്ടായി. എച്ച് എസ് ഇ യില്‍ ഉണ്ടായ വര്‍ധിച്ച ജീവിതച്ചെലവ് പ്രതിസന്ധി കാരണമായിരുന്നു എന്നാണ് എച്ച് എസ് ഇ യുടെ വിശദീകരണം.

കരാറിന്റെ സെക്ഷന്‍ 3.1 അനുസരിച്ച്, നഴ്സുമാരുടെ അടിസ്ഥാന വാര്‍ഷിക ശമ്പളത്തിന്റെ 1.5% അല്ലെങ്കില്‍ €750, ഏതാണോ വലുതാണോ അത്, 2023 ഒക്ടോബര്‍ 1 മുതല്‍ ലഭിക്കേണ്ടതായിരുന്നു. അത് രാജ്യത്തെ നാല്പത്തിനായിരത്തോളം നഴ്സുമാര്‍ക്ക് കൃത്യസമയത്ത് നല്കാന്‍ എച്ച് എസ് ഇ യ്ക്കായില്ല.

2022 ഫെബ്രുവരി 2-ന് മുതല്‍ വാര്‍ഷിക അടിസ്ഥാന ശമ്പളത്തില്‍ 3% വര്‍ദ്ധനവ് ലഭിച്ചെങ്കിലും ,2023 മാര്‍ച്ച് 1-ന് നല്‍കേണ്ടിയിരുന്ന വാര്‍ഷിക അടിസ്ഥാന ശമ്പളത്തിലെ 2% വര്‍ദ്ധനവും നഴ്സുമാര്‍ക്ക് മാത്രം വൈകിയാണ് ലഭിച്ചത്.

ഇതേ തുടര്‍ന്നാണ് നഷ്ടപരിഹാരമായി രണ്ടു ദിവസത്തെ ആന്വല്‍ ലീവിന് ,ഐ എന്‍ എം ഓ ,അവകാശവാദം ഉന്നയിച്ചു.

nurse compensation inmo
Advertisment