Advertisment

വാട്ടർഫോഡിൽ യുവതിയുടെ മരണത്തിൽ അന്വേഷണം തുടരുന്നു; ഒരാള്‍ അറസ്റ്റില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Gdbndhdud

വാട്ടർഫോഡ് നഗരത്തിൽ യുവതിയുടെ ദുരൂഹമായ മരണവുമായി ബന്ധപ്പെട്ട് ഗാർഡേ ഒരാളെ ചോദ്യം ചെയ്യുന്നു.

Advertisment

ശനിയാഴ്ച രാവിലെ ഒബ്രയൻ സ്ട്രീറ്റിലെ ഒരു വീട്ടിൽ നിന്നാണ് ഗാർഡേയും അടിയന്തര സേവനങ്ങളും, 40-കളിൽ പ്രായമുള്ള ഒരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

30-കളിൽ പ്രായമുള്ള ഒരാളെ, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരുന്നതായി ഗാർഡേ അറിയിച്ചു.

യുവതിയുടെ മരണ കാരണം വ്യക്തമാക്കുന്നതിനുള്ള പോസ്റ്റ്‌മോർട്ടം പരിശോധന ഇന്ന് നടക്കും. അന്വേഷണത്തിന്റെ ദിശയും തുടർ നടപടികളും ഇതിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും.

സംഭവസ്ഥലത്ത് ഗാർഡയും ഫോറൻസിക് സംഘവും സാങ്കേതിക പരിശോധന നടത്തി. വാട്ടർഫോഡ് ഗാർഡ സ്റ്റേഷനിൽ ഒരു പ്രത്യേക ഇന്‍സിഡന്റ് റൂം സജ്ജീകരിച്ചിട്ടുണ്ടെന്നും സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഈ കേസിന്റെ അന്വേഷണത്തിനു നേതൃത്വം നൽകുന്നുവെന്നും അധികൃതർ അറിയിച്ചു.

Advertisment