എ ഐ സീ സീ യുടെ വിദേശ മലയാളികളുടെ സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡബ്ലിൻ ലൂക്കനിലുള്ള ഷീല പാലസിൽ വച്ച് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഡോക്ടർ മൻമോഹൻ സിങ് അനുസ്മരണം നടത്തി. പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി ഡോക്ടർ ജസ്ബിർ സിങ് പ്യൂരി ഉദ്കാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സാൻജോ മുളവരിക്കലിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിൽ ഡീനോ ജേക്കബ്, കുരുവിള ജോർജ്, ഫവാസ് മാടശേരി, റോയ് കുഞ്ചലക്കോട്, രാജു കുന്നക്കാട്, ജോജി എബ്രഹാം, മനോജ് മന്നത്, വിനു കളത്തിൽ, സുബിൻ ജേക്കബ്, ചാൾസൺ ചാക്കോ, ലിജു ജേക്കബ്,അനു ലോനച്ചൻ, ഷാൽബിൻ, ഷിനിത്, ഷിജോ അങ്കമാലി, സണ്ണി, നജിം, ബിനു, ഡെൻസൺ കുരുവിള അനീഷ് തുടങ്ങിയവർ സംസാരിച്ചു.