ഡബ്ലിൻ : മൊണാഘൻ കൗണ്ടിയിലെ കാസിൽഷേൻ സ്വദേശി എയ്‌ഡൻ മക്കെന്ന (14)നെ കണ്ടെത്തുന്നതിനായി ഗാർഡ പൊതു സമൂഹത്തോട് സഹായം അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച (ജനുവരി 28) രാവിലെ മുതൽ എയ്‌ഡനെ കാണാതായതായാണ് റിപ്പോർട്ട്.
എയ്‌ഡൻ 5 അടി 6 ഇഞ്ച് ഉയരമുള്ള, മെലിഞ്ഞ ശരീരഘടനയുള്ള, തവിട്ടുനിറംമുടിയും തവിട്ടുനിറക്കണ്ണുകളുമുള്ള കുട്ടിയാണെന്ന് ഗാർഡ വ്യക്തമാക്കി. അവസാനമായി കണ്ടപ്പോൾ, കറുത്ത പഫർ ജാക്കറ്റ്, കറുത്ത പാന്റ്‌സ്, വെളുപ്പ്-പച്ച നിറമുള്ള നൈക്കി ഷൂസ് എന്നിവ ധരിച്ചിരുന്നതായും ഒരു ബാക്ക്പാക്ക് കൈയിൽ കരുതിയിരുന്നതായും ഗാര്‍ഡ അറിയിച്ചു.
ഡബ്ലിനിലേക്ക് യാത്ര ചെയ്യാനായിരുന്നിരിക്കാം എന്ന സംശയമാണ് ഗാർഡയ്ക്കുള്ളത്. കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ഗാർഡയും കുടുംബവും ആശങ്കയിലാണ്.
എയ്‌ഡനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മൊണാഘൻ ഗാർഡ സ്റ്റേഷനിൽ (047 77200), ഗാർഡയുടെ കോൺഫിഡൻഷ്യൽ ലൈനിൽ (1800 666 111) അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള ഗാർഡ സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യർത്ഥിച്ചു.