New Update
/sathyam/media/media_files/foXiN7kxC1ufsKaHX7KD.jpg)
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദി സംഘടിപ്പിക്കുന്ന ബാറ്റ്മിൻ്റൺ ടൂർണമെൻ്റ് ‘സൂപ്പർ ഡാഡ് 2024‘ ഫെബ്രുവരി 17 ശനിയാഴ്ച ടെർണർ ബാറ്റ്മിൻ്റൺ കോർട്ടിൽ നടത്തപ്പെടും.
Advertisment
ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവിധ കുർബാന സെൻ്ററുകളിലെ വിവാഹിതരായ പുരുഷന്മാർക്ക് വേണ്ടി നടത്തുന്ന മത്സരത്തിൽ ഓരോ കുർബാന സെൻ്ററുകളിൽനിന്നും വിജയിച്ചു വരുന്ന 20 ടീമുകൾ പങ്കെടുക്കും.
2024 ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10 മുതൽ 2 വരെ നടക്കുന്ന ബാറ്റ്മിൻ്റൺ മൽസരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ളിൻ പിതൃവേദി നേതൃത്വം അറിയിച്ചു