ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച പ്രസംഗമത്സരം 'ഗ്ലോറിയ 2023" ൻ്റെ വിജയികളെ പ്രഖ്യാപിച്ചു.
അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായാണ് ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചത്.
2024 ഫെബ്രുവരി 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാവൻ ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ബിബ്ലിയ 2024 ൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
അയർലൻഡ് സീറോ മലബാർ സഭാ കോഡിനേറ്റർ റവ. ഫാ. ജോസഫ് ഓലിയക്കാട്ട്, അയർലൻഡ് നാഷണൽ കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്, ഹെഡ് മാസ്റ്റേഴ്സ് കോർഡിനേറ്റർ ശ്രീ ജോസ് ചാക്കോ, നാഷണൽ പാസ്റ്ററൽ കൗൺസിൽ, സോണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും.