/sathyam/media/media_files/2024/11/15/wmc-ireland-5.jpg)
ഡബ്ലിൻ: പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം വാർഷികവും കേരള പിറവി ആഘോഷവും പ്രൌഡഗംഭീരമായി. ഗ്രേസ് മരിയ ബെന്നിയുടെ ഈശ്വരപ്രാർഥനാ ഗാനത്തോടെ യോഗം ആരംഭിച്ചു. ഫോറം ചെയർപേഴ്സൺ ജീജ വർഗീസ് ജോയി സ്വാഗതം ആശംസിച്ചു.
/sathyam/media/media_files/2024/11/15/wmc-ireland-23.jpg)
പ്രശസ്ത സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകയും, അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയുടെ ഭാര്യയുമായ റീതി മിശ്ര നിലവിളക്കു കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. വനിതാ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും റീതി വാഗ്ദാനം ചെയ്തു.
/sathyam/media/media_files/2024/11/15/wmc-ireland-16.jpg)
വേൾഡ് മലയാളി കൗൺസിൽ ആർട്സ് ആൻഡ് കൾചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് എന്നിവർ ആശംസകൾ നേർന്നു.
/sathyam/media/media_files/2024/11/15/wmc-ireland-9.jpg)
സെക്രട്ടറി രഞ്ജന മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡണ്ട് ജൂഡി ബിനു നന്ദി രേഖപ്പെടുത്തി.
/sathyam/media/media_files/2024/11/15/wmc-ireland-22.jpg)
കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ആകർഷകമായ നിരവധി കലാപരിപാടികൾ അരങ്ങേറി.
/sathyam/media/media_files/2024/11/15/wmc-ireland-6.jpg)
തിരുവാതിര, ഭരതനാട്യം, കേരള നടനം, കൈകൊട്ടിക്കളി, നാടൻപാട്ടുകൾ കോർത്തിണക്കിയുള്ള ഡാൻസ്, കവിത, ഗാനങ്ങൾ, നൃത്തനൃത്യങ്ങൾ എന്നിവ ആഘോഷത്തിന് ചാരുതയേകി.
/sathyam/media/media_files/2024/11/15/wmc-ireland-17.jpg)
പത്തോളം വനിതകൾ അണിചേർന്ന് അവതരിപ്പിച്ച ചെമ്മീനിലെ പെണ്ണാളേ.. പെണ്ണാളേ.. എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഏറെ ഗൃഹാതുരത്വമുണർത്തുന്നതും കാണികളെ രസിപ്പിക്കുന്നതുമായിരുന്നു.
/sathyam/media/media_files/2024/11/15/wmc-ireland-18.jpg)
കാശ്മീർ മുതൽ തമിഴ്നാട് വരെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ചരിത്ര, സാംസ്കാരിക പശ്ചാത്തലവും പ്രാധാന്യവും ഫിജി സാവിയോ വിവരിച്ചു.
/sathyam/media/media_files/2024/11/15/wmc-ireland-15.jpg)
വിവിധ സംസ്ഥാനങ്ങളിലെ വേഷ വിതാനങ്ങളിൽ അണിഞ്ഞൊരുങ്ങിയ ഇരുപത്തഞ്ചോളം വനിതകൾ സ്റ്റേജിലും ഹാളിലുമായി അവതരിപ്പിച്ച 'സാംസ്‌കാരിക ഫാഷൻ ഷോ 'പരിപാടിയുടെ ഹൈലൈറ്റ് ആയിരുന്നു.
/sathyam/media/media_files/2024/11/15/wmc-ireland-19.jpg)
മഞ്ജു റിൻഡോ, ഫിജി സാവിയോ, ഡെൽന എബി എന്നിവരായിരുന്നു പ്രോഗ്രാം കോ ഓർഡിനേറ്റർമാർ.
/sathyam/media/media_files/2024/11/15/wmc-ireland-14.jpg)
പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി ഷീന അജു, ശാലിനി വർഗീസ്, ബിനില ജിജോ, ഓമന വിൻസെന്റ്, ലിൻസി സുരേഷ്, രവിത ഷെൽബിൻ, ഏലിയാമ്മ ജോസഫ് എന്നിവരും ട്രസ്റ്റിമാരായ റൂബി സെബാസ്റ്റ്യൻ, വിൻസി ബെന്നി എന്നിവരും പ്രവർത്തിച്ചു.
/sathyam/media/media_files/2024/11/15/wmc-ireland-21.jpg)
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ വൈസ് പ്രസിഡണ്ട് ബിജു വൈക്കം, പ്രൊവിൻസ് സെക്രട്ടറി റോയി പേരയിൽ, ട്രഷറർ മാത്യു കുര്യാക്കോസ് തുടങ്ങിവരുൾ പ്പെടെ നൂറിലധികം പേർ പങ്കെടുത്തു. വനിതാ ഫോറം യൂറോപ്പ് റീജിയണൽ കോ ഓർഡിനേറ്റർ രാജി ഡൊമിനിക് അവതാരിക ആയിരുന്നു.
/sathyam/media/media_files/2024/11/15/wmc-ireland-20.jpg)
ഡെയിലി ഡിലൈറ്റ്, ടൈലക്സ്, സ്‌പൈസ് വില്ലേജ്, റിയാൽട്ടോ, ഉർവി ഫാഷൻസ്, ഷീല പാലസ്, എക്സ്പ്രസ്സ് ഹെൽത്ത്, ഒലിവ്സ് റെസ്റ്റോറന്റ്, ലെ ദിവാനോ സോഫാസ്, ആവണി എന്നിവരായിരുന്നു സ്പോൺസർമാർ. ജോസഫ് കളപ്പുരക്കൽ ഗിഫ്റ്റ് ഹാമ്പർ സ്പോൺസർ ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us