അയര്‍ലണ്ട് നോക്കിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബർ 21 ന്

New Update
knock prayer

നോക്ക്, അയർലണ്ട്: ക്രിസ്തുമസിനു ഒരുക്കമായി അയർലണ്ട് സീറോ മലബാർ സഭയുടെ ഗാൽവേ റീജിയൺ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. 

Advertisment

ഡിസംബർ 21 ശനിയാഴ്ച് നോക്ക് സെൻ്റ് ജോൺസ് ഹാളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെയാണ്  ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവും, സീറോ മലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും, മ്യൂസിഷ്യനും, ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവും ആയ  ഫാ. ബിനോജ് മുളവരിക്കലാണ് ധ്യാനം നയിക്കുന്നത്. 

പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 350 ആളുകൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡിസംബർ 15 വരെയാണ് ധ്യാനം ബുക്ക് ചെയ്യുവാൻ സൗകര്യം ഉണ്ടായിരിക്കുക. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ക്രിസ്തുമസിന് ആത്മീയമായി ഒരുങ്ങാൻ ഈ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും  - അലന്‍: 0892285585,  മനോജ്: 0892619625, തോമസ്: 0894618813, ബിജോയ്: 0892520105.

Advertisment