ലൂക്കൻ മലയാളികൾക്ക് അഭിമാനമായി ഡോ. ജ്യോതിൻ ജോസഫ് എംഡി. ലാത്വിയയിലെ റിഗ സ്ട്രാഡിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിജയം നേടിയ ജ്യോതിൻ ജോസഫ് ഇനി അയർലൻഡിൽ ചികിത്സാരംഗത്തേക്ക്

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update
jyothin joseph

ഡബ്ലിൻ: ലാത്വിയയിലെ റിഗ സ്ട്രാഡിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിജയം നേടി ഡോ. ജ്യോതിൻ ജോസഫ് ഇനി അയർലൻഡിൽ ചികിത്സാരംഗത്തേക്ക്.

Advertisment

ലൂക്കൻ സാർസ്ഫീൽഡ് ക്ലബ്ബിൽ ഹർലിംഗ് കളിച്ചിരുന്ന ജ്യോതിന് സ്പോർട്സ് ഇഞ്ചുറി വിഭാഗത്തിൽ ഓർത്തോപീഡിക് സർജനാകാനാണ് ആഗ്രഹം.

ലൂക്കനിലെ ആദ്യകാല കുടിയേറ്റക്കാരും ഡബ്ലിൻ സെന്റ് ജയിസ് ഹോസ്പിറ്റലിലെ ജോലിക്കാരുമായ ജോയി മുളന്താനത്തിന്റെയും (ജോസഫ് വർഗീസ്) ജിജ വർഗീസിന്റെയും പുത്രനായ ജ്യോതിൻ യൂണിവേഴ്സിറ്റിയിൽ നിന്നും അക്കാദമിക് രംഗത്ത് സ്കോളർഷിപ്പും കരസ്ഥമാക്കിയിരുന്നു.

ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 23 വയസുകാരനായ ജ്യോതിൻ.

ജ്യോതിന്റെ സഹോദരൻ ജെമിൻ ജോസഫ് ഡബ്ലിനിൽ സോഷ്യൽ കെയർ സെക്റ്ററിൽ ജോലി ചെയ്യുന്നു.

ഇരുവരും സിറോ മലബാർ കാതലിക് ചർച്ചിലെ സജീവ അംഗങ്ങളും ലൂക്കൻ യൂത്ത് ക്ലബ്‌, ലൂക്കൻ മലയാളി ക്ലബ്‌, വേൾഡ് മലയാളി കൗൺസിൽ തുടങ്ങിയ സംഘടനകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നവരുമാണ്.

Advertisment