ഡബ്ലിന്‍: തെക്കന്‍ അയര്‍ലണ്ടിലെ കൗണ്ടി കാര്‍ലോ പട്ടണത്തില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാര്‍ലോ പട്ടണത്തിനടുത്തുള്ള ഗ്രൈഗുനാസ്പിഡോഗിലാണ് അപകടം. ഒരു കറുത്ത ഓഡി എ6 കാര്‍ റോഡില്‍ നിന്ന് തെന്നിമാറി ഒരു മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു
ചെറുകുരി സുരേഷ് ചൗധരിയും ഭാര്‍ഗവ് ചിറ്റൂരിയുമാണ് മരിച്ചതെന്ന് ഐറിഷ് പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അനുശോചിച്ചു.
അപകട വാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയി എന്ന് കോര്‍ക്കില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു.
ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അനുശോചനം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
ഗുരുതരമായ എന്നാല്‍ ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ കില്‍കെന്നിയിലെ സെന്റ് ലൂക്ക്‌സ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20 വയസ്സുള്ള യാത്രക്കാര്‍ക്ക് എംബസി പിന്തുണ ഉറപ്പ് നല്‍കി
''കാര്‍ലോ ടൗണിലേക്ക് പോകുകയായിരുന്ന ഒരു കറുത്ത ഓഡി എ6 കാര്‍ലോ ഗ്രൈഗുനാസ്പിഡോഗില്‍ ഒരു മരത്തില്‍ ഇടിച്ചു,'' കാര്‍ലോ ഗാര്‍ഡ സ്റ്റേഷനിലെ സൂപ്രണ്ട് ആന്റണി ഫാരെല്‍ പറഞ്ഞു.
'കാര്‍ മൗണ്ട് ലെയ്ന്‍സ്റ്റര്‍ പ്രദേശത്തുനിന്ന് ഫെനാഗ് വഴി കാര്‍ലോയിലേക്ക് സഞ്ചരിച്ചതായി കരുതപ്പെടുന്നു. കാറിലുള്ളവരെല്ലാം കാര്‍ലോ പട്ടണത്തില്‍ ഒരുമിച്ച് താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ ആത്മാര്‍ത്ഥമായ സഹതാപം അറിയിക്കുന്നു,' അദ്ദേഹം പറഞ്ഞു.