വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം ബെൽഫാസ്റ്റ് റോയൽ അവന്യൂ ഹാളിൽ മാർച്ച് 2 ന്

New Update
world malayalee council ireland

ബെൽഫാസ്റ്റ്: വേൾഡ് മലയാളി കൗൺസിൽ നോർത്തേൻ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം മാർച്ച്‌ 2 ഞായർ വൈകിട്ട് 4.30 ന് ബെൽഫാസ്റ്റ് റോയൽ അവന്യൂ ഹാളിൽ നടക്കും. പ്രദീപ്‌ ജോസഫിന്റെ അധ്യക്ഷതയിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ (ജർമനി) ഉദ്ഘാടനം നിർവഹിക്കും.

Advertisment

ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ( ജർമ്മനി) മുഖ്യപ്രഭാഷണം നടത്തും. ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ മേഴ്‌സി തടത്തിൽ, വനിതാ ഫോറത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

ജർമ്മൻ പ്രൊവിൻസ് പ്രസിഡണ്ട്‌ ജോസ് കുമ്പിളുവേലിൽ, യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പള്ളി (യുകെ), യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് (അയർലണ്ട് ), ഗ്ലോബൽ ആർട്സ്  ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ്‌ ബിജു വൈക്കം (അയർലണ്ട് ), അയർലണ്ട് പ്രൊവിൻസ് പ്രഡിഡന്റ് ബിജു സെബാസ്റ്റ്യൻ, സെക്രട്ടറി റോയി പേരയിൽ, ട്രഷറർ മാത്യു കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ കുന്നുംപുറം, തോമസ് കളത്തിപ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

പ്രദീപ്‌ ജോസഫ്, സണ്ണി കട്ടപ്പന, അനിൽ പോൾ കൊടോപ്പറമ്പിൽ, ജീമോൻ ജോൺ, ജോബി ജോർജ്, ബിനു മാത്യു പാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകും. ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഫോൺ :0044 7778 206916.

Advertisment