അയര്‍ലണ്ട് നീനയിൽ വി. ഔസേപ്പിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

New Update
Nenagh St.Johns the Baptist Church

നീന (കൗണ്ടി ടിപ്പററി): സാർവത്രിക സഭയുടെയും, തൊഴിലാളികളുടെയും മധ്യസ്ഥനായ വി.ഔസേപ്പിതാവിന്റെ മരണത്തിരുന്നാൾ ശനിയാഴ്ച നീന സെന്‍റ് ജോണ്‍സ് ദ ബാപ്പിസ്റ്റ് ചര്‍ച്ച് ടിയോണില്‍ വച്ച് ഭക്തിസാന്ദ്രമായി കൊണ്ടാടി.

Advertisment

ഉച്ചയ്ക്ക് ഒരുമണിക്ക് കുരിശിന്റെ വഴിയോടെ ആരംഭിച്ച്,തുടർന്ന് നൊവേന,ആഘോഷപൂർവമായ തിരുനാൾ കുർബാന,ഊട്ടു നേർച്ച എന്നിവയോടെ തിരുനാൾ കർമ്മങ്ങൾ അവസാനിച്ചു.

Nenagh St.Johns the Baptist Church-3

നീനാ ഇടവകയിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ,ഫാ.ജോഫിൻ ജോസ് എന്നിവരുടെ കാർമികത്വത്തിലാണ് തിരുനാൾ കർമങ്ങൾ നടന്നത്.

Nenagh St.Johns the Baptist Church-2

വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രതീകമായ വി.ഔസേപ്പിതാവിന്റെ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ,നീനയിൽ നിന്നും അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപ്പേർ നീന ടിയോണ്‍ സെന്‍റ് ജോണ്‍സ് ദ ബാപ്പിസ്റ്റ് ചർച്ചിൽ എത്തിച്ചേർന്നു.

റിപ്പോര്‍ട്ട്: ജോബി മാനുവൽ

Advertisment