Advertisment

അയർലണ്ടിൽ ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി വൈറസ് ബാധയുടെ നിരക്ക് ഇരട്ടിയായതായി പുതിയ ഗവേഷണം

New Update
Hdhdhj

അയര്‍ലണ്ടില്‍ ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി പോലുള്ള വൈറസുകളുടെ വ്യാപന നിരക്ക് മുന്‍പുള്ളതിനെക്കള്‍ ഇരട്ടിയായി ഉയർന്നതായി പുതിയ ഗവേഷണം വ്യക്തമാക്കുന്നു.

Advertisment

രക്തത്തിലൂടെ പടരുന്ന രോഗങ്ങളുടെ വ്യാപനം എത്രത്തോളം ഉണ്ടായിരിക്കുമെന്ന് കണ്ടെത്താനായി നടത്തിയ ഒരു പഠനത്തിൽ, വൈറസുകളുടെ വ്യാപനം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ കോർക്കില്‍ കൂടുതല്‍ ആണെന് പഠനം പറയുന്നു.

അയർലണ്ടിലെ ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി അണുബാധയുടെ നിരക്ക് 10,000 ആളുകളില്‍ 10-20 കേസുകള്‍ (0.1% – 0.2%) മാത്രമായിരുന്നു. എന്നാൽ, “ഐറിഷ് ജേണൽ ഓഫ് മെഡിക്കൽ സയൻസ്” ന്‍റെ ഏറ്റവും പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് രണ്ട് വൈറസുകളുടെയും അണുബാധയുടെ തോത് വളരെ കൂടുതലാണ് എന്നാണ്. 10,000 സാമ്പിളുകളിൽ 46 എണ്ണത്തിലും ഹെപ്പറ്റൈറ്റിസ് ബി അണുബാധ കണ്ടെത്തി,ഇത് ഏകദേശം 0.4% വരും. 10,000 ടെസ്റ്റുകളിൽ 30 എണ്ണത്തിൽ എച്ച്ഐവി ആൻ്റിബോഡികൾ തിരിച്ചറിഞ്ഞു, മുൻ കണക്കുകളിൽ നിന്നും ഇരട്ടിയിലധികമാണിത്. കോർക്ക് മേഖലയിൽ നിന്നുള്ള 1,000-ലധികം ആളുകളുടെ സാമ്പിളുകളിൽ 1.05 ശതമാനം എച്ച്ഐവി ആൻ്റിബോഡികൾ കണ്ടെത്തി, ദേശീയ ശരാശരിയുടെ ഏകദേശം മൂന്നിരട്ടിയാണ് ഇത്. രാജ്യത്തുടനീളമുള്ള രോഗബാധിതരിൽ മൂന്നിൽ രണ്ട് ഭാഗവും പുരുഷന്മാരാണെന്നാണ് പഠനം പറയുന്നത്.

ഗവേഷകർ, ഡോക്ടർമാർ നിർദ്ദേശിച്ച 6,000-ൽ കൂടുതൽ രക്ത സാംപിളുകൾ വിശകലനം ചെയ്തു. അതിൽ ഹെപ്പറ്റൈറ്റിസ് ബി സർഫസ് ആന്റിജൻ, എച്ച്ഐവി ആന്റിബോഡി കണ്ടെത്താന്‍ ഈ സാമ്പിളുകൾ രാജ്യത്തിലെ എട്ട് ആശുപത്രി ലാബുകളിൽ പരിശോധിച്ചു.

ഡബ്ലിൻ, കോർക്ക്, ലിമറിക്ക്, വാട്ടർഫോർഡ്, കിൽക്കെന്നി, സ്ലൈഗോ എന്നീ നഗരങ്ങളിലെ ആശുപത്രികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള വൈറസ് ബാധകൾ ദീർഘകാല ആന്റിവൈറൽ ചികിത്സയിലൂടെ നിയന്ത്രിക്കാമെങ്കിലും, പൊതുജനാരോഗ്യം മുന്‍നിര്‍ത്തി, രോഗികളെ നേരത്തെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നത് അത്യാവശ്യമാണെന്നും, രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ ഇത് സഹായകരമാകുമെന്നും ഗവേഷകർ പറഞ്ഞു.

Advertisment