/sathyam/media/media_files/bMu2ywEv4Tw5MLp4Z7HR.jpg)
ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സിന്‍ ഫെയ്‌നിന്റെ മിഷേല്‍ ഒ നീലിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ ജനായത്ത സര്‍ക്കാരിന് പിന്തുണയുമായി അയര്‍ലണ്ട്. പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സും ഉപപ്രധാനമന്ത്രി അടക്കമുള്ള ഒട്ടേറെ നേതാക്കളും പുതിയ സര്‍ക്കാരിന് ആശംസറിയിച്ചു. പ്രധാനമന്ത്രി ലിയോ വരദ്കറും, ബ്രിട്ടീഷ് പ്രധാനമന്ത്രിയും പിന്തുണയുമായി ബെല്‍ഫാസ്റ്റില്‍ എത്തുന്നുണ്ട്.
നോര്‍ത്തേണ്‍ അയര്‍ലണ്ട് അസംബ്ലി വീണ്ടും സജീവമാക്കുന്നത് പവര്‍ ഷെയറിംഗ് സംവിധാനത്തെ ശക്തമാക്കുമെന്ന് പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സ് പറഞ്ഞു. ഇതു കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ പുതിയ സാരഥികളെ പ്രസിഡന്റ് പേരെടുത്തു പറഞ്ഞ് അനുമോദിച്ചു.
ബ്രിട്ടനിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സര്‍ക്കാരുകളുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. പുതിയ ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒ നീല്‍, ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ ലിറ്റില്‍ പെംഗല്ലി,നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എഡ്വിന്‍ പൂട്ട്സ് എന്നിവരെ മാര്‍ട്ടിന്‍ അഭിനന്ദിച്ചു.ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് ഓര്‍മ്മിക്കണമെന്ന് മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.
ഒരുമയോടെ മുന്നോട്ടു പോകുമെന്ന് ആദ്യ നാഷണലിസ്റ്റ് ഫസ്റ്റ് മിനിസ്റ്റര്‍
നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ മികച്ച ഭാവി ലക്ഷ്യമിട്ട് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സ്റ്റോമോണ്ടിന്റെ ആദ്യ നാഷണലിസ്റ്റ് ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒ നീല്‍ പറഞ്ഞു.
രണ്ടാം തരം പൗരന്മാരെന്ന നില അവസാനിച്ചു.ബ്രിട്ടീഷുകാരും യൂണിയനിസ്റ്റ് പാരമ്പര്യമുള്ളവരും യൂണിയനെ വിലമതിക്കുന്നവരുമായ എല്ലവരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് ഒ നീല്‍ പറഞ്ഞു.കത്തോലിക്കര്‍, പ്രൊട്ടസ്റ്റന്റ് വിമതര്‍ തുടങ്ങിഎല്ലാവരുടേയും അസംബ്ലിയാണ് ഇത്.എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഇവര്‍ പറഞ്ഞു.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് കൂടുതല്‍ ധനസഹായം നേടിയെടുക്കാന്‍ യു കെ സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ മന്ത്രിമാര്‍ ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ പൊലിഞ്ഞ എല്ലാ ജീവനുകളോടും ഉപാധികളില്ലാതെ ക്ഷമ ചോദിക്കുന്നതായും ഒ നീല്‍ പറഞ്ഞു.
ഇതൊരു ചരിത്ര നിമിഷമാണെന്ന് തിരിച്ചറിയുന്നതായി ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ ലിറ്റില്‍ പെംഗല്ലി പറഞ്ഞു.അഭിപ്രായ ഭിന്നതകളേറെയുണ്ട്.പക്ഷേ അവയെല്ലാം മറന്ന് രാജ്യത്തെ മുന്നേറ്റത്തിലേയ്ക്ക് നയിക്കാന്‍ ശ്രമിക്കുമെന്ന് ലിറ്റില്‍ പെംഗല്ലി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us