/sathyam/media/media_files/2026/02/18/r-2026-02-18-02-49-12.jpg)
ഡബ്ലിന്‍: പെട്ടെന്നൊന്നും പരിഹാരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളാണ് രാജ്യത്ത് അവശേഷിക്കുന്നതെന്ന് രഹസ്യ ഗവേഷണ റിപ്പോര്‍ട്ട്
കുടിയേറ്റത്തിനെതിരെ ജസ്റ്റീസ് മന്ത്രി കര്‍ക്കശമാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴും കീറാമുട്ടി പ്രശ്നങ്ങളാണ് ഇവിടെ അവശേഷിപ്പിക്കുന്നതെന്ന ഗവേഷണറിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് തയാറാക്കി നല്‍കി പ്രത്യേക അന്വേഷണസംഘം.
വിവിധ മേഖലകളില്‍ തൊഴിലാളിക്ഷാമം കൊണ്ട് പൊറുതിമുട്ടുകയാണ് സര്‍ക്കാര്‍ വകുപ്പുകള്‍ പോലും. ഹൗസിംഗ് അക്കൊമൊഡേഷന്‍ എമര്‍ജെന്‍സി നിലനില്‍ക്കുന്നുണ്ടെങ്കിലും എങ്ങനെയും വൈദഗ്ധ്യമുള്ള കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവരേണ്ടതുണ്ടെന്നും സോഷ്യല്‍ ലൈസന്‍സ് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
നിലവിലെ സംവിധാനം പ്രവര്‍ത്തനരഹിതം
നിലവിലെ സംവിധാനം പ്രവര്‍ത്തനരഹിതമാണെന്നും അനുയോജ്യമല്ലെന്നുമുള്ള വസ്തുത അവഗണിക്കുന്നത് വ്യാമോഹമാണെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. ലോകത്തിലെ ഓരോ രാജ്യത്തിനും പരിമിതമായ വിഭവങ്ങളേയുള്ളു. മറ്റുള്ള രാജ്യങ്ങളില്‍ നിന്നും പ്രവേശിപ്പിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിലും പരിമിതികളുണ്ട്.
എന്നാല്‍ ജനങ്ങളുടെ അഭിവൃദ്ധിക്കായുള്ള അടിസ്ഥാന സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റാത്തത് രാജ്യത്തിന്റെ പിശകാണ്.അല്ലാതെ അത് നിലനിര്‍ത്താന്‍ നമ്മള്‍ ആശ്രയിക്കുന്നവരുടേതല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അയര്‍ലണ്ടിലെ പ്രായമാകുന്ന ഒരു ജനസംഖ്യയ്ക്കിടയില്‍ കുടിയേറ്റക്കാര്‍ നല്‍കുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ ആശ്രയിക്കുന്നത് കുറച്ചുകാണുകയോ മറച്ചുവെക്കുകയോ ചെയ്യുന്നത് തികച്ചും വഞ്ചനാപരമാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.അവരെ കുറ്റപ്പെടുത്തുന്നത് അറിവില്ലായ്മയാണ്. റിപ്പോര്‍ട്ട് പറയുന്നു.
കുറയുന്ന ഐറീഷ് ജോലിക്കാര്‍
2051 ആകുമ്പോഴേക്കും പെന്‍ഷന്‍കാരുടെ നോണ്‍ ഐറിഷ് – ഐറിഷ് അനുപാതം അനുപാതം ഗണ്യമായി കുറയുമെന്ന് കണ്ടെത്തിയതായി ഗവേഷണം പറയുന്നു. ഇപ്പോള്‍ 2.2 മില്യണ്‍ ഐറിഷുകാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്.മൊത്തം തൊഴിലാളികളുടെ 80 ശതമാനമാണിത്. 5,65,000 നോണ്‍ ഐറിഷ് പൗരന്മാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. 3,08,000 പേര്‍ ഇ യു/യുകെയില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് വിസ ആവശ്യമില്ല.
കുടിയേറ്റക്കാരുടെ പ്രാധാന്യം ഉറപ്പിക്കുന്ന റിപ്പോര്‍ട്ട്
ആരോഗ്യ സംരക്ഷണവും നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക മേഖലകള്‍ കുടിയേറ്റക്കാരെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.പെര്‍മിറ്റുകളില്‍ 75 ശതമാനത്തിലധികവും തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസമുള്ളവര്‍ക്കായിരുന്നു,. ഇവര്‍ പ്രധാനമായും ആരോഗ്യ സംരക്ഷണം, ഐടി, ശാസ്ത്രം, എന്‍ജിനീയറിംഗ്, സാമൂഹിക പരിചരണം എന്നിവയിലാണ് ജോലി ചെയ്യുന്നത്.
കുടിയേറ്റം പെരുകും
അയര്‍ലണ്ടിന്റെ സിസ്റ്റത്തിന്റെ കാതലായ തകരാറിനെ റിപ്പോര്‍ട്ട് മറച്ചുവെക്കുന്നില്ല. അയര്‍ലണ്ടില്‍ 22 വ്യത്യസ്ത മൈഗ്രേഷന്‍ വിഭാഗങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രതിവര്‍ഷം 60,000 പേര്‍ ഇവിടെ എത്തുന്നുണ്ടെന്നാണ് മോഡലിംഗ് കാണിക്കുന്നത്.ഇത് സി എസ് ഒ പ്രൊജക്ഷനുകളെക്കാള്‍ വളരെ കൂടുതലാണ്.ഉചിതമായ രീതിയില്‍ പരിപാലിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാരുടെ എണ്ണത്തിലേക്ക് ഇത് നയിച്ചേക്കാമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.
ഫലപ്രദമായ മാര്‍ഗ്ഗങ്ങളുണ്ടാകണം
കുറഞ്ഞുവരുന്ന ആശ്രിതത്വ അനുപാതം ലഘൂകരിക്കുന്നതിനോ സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ സഹായിക്കുന്നതല്ല നിലവിലെ അയര്‍ലണ്ടിലെ സംവിധാനം.മെച്ചപ്പെട്ട ചട്ടക്കൂടില്‍ കുടിയേറ്റം കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ക്കും ഇത് കാരണമാകുന്നു. ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് തുറന്നതും സത്യസന്ധവുമായ സംവാദം ആവശ്യമാണ്.
കാര്യമായ പ്രശ്നങ്ങള്‍ മറച്ചുവെച്ചുകൊണ്ട് നടത്തുന്ന സോഷ്യല്‍ ലൈസന്‍സ് മികച്ച രീതിയില്‍ പ്രയോജനപ്പെടണമെന്നില്ല.എവിടെ നിന്നുള്ളവരായാലും നമുക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമാണ്. അവരുടെ അവകാശങ്ങളെ ബഹുമാനിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സര്‍വ്വീസുകളും സപ്പോര്‍ട്ടുകളും വികസിപ്പിക്കേണ്ടതുമുണ്ടെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us