/sathyam/media/media_files/2024/12/01/rSR86kNthY2WdIQVOFxh.webp)
ഡബ്ലിൻ: മലയാളി സ്ഥാനാർത്ഥിത്വം ചർച്ചയായ അയർലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫിയന ഫാൾ പാർട്ടിയുടെ സ്ഥാനാർത്ഥി മഞ്ജു ദേവിക്ക് ആദ്യറൗണ്ടുകളിൽ തന്നെ പരാജയം.
ഐറീഷ് രാഷ്ട്രീയത്തിൽ മലയാളിയുടെ ചുവടുവെപ്പ് പ്രതീക്ഷിച്ച പ്രവാസികൾക്ക് കനത്ത നിരാശ നൽകുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
ഫിന ഫാൾ പാർട്ടിയുടെ ശക്തികേന്ദ്രവും മലയാളി സാന്നിധ്യം ശക്തവുമായ ഡബ്ലിൻ ഫിങ്കൽ ഈസ്റ്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ച മഞ്ജു ദേവിക്ക് 1000 വോട്ടുകൾ പോലും നേടാനായില്ല. ഇവിടെ നിന്നും മഞ്ജുവിന് ആകെ കിട്ടിയത് 908 വോട്ടുകൾ മാത്രംമാണ്.
മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീയാന് ഒപ്പം മണ്ഡലത്തിൽ പാർട്ടിയുടെ രണ്ടാം സ്ഥാനാർത്ഥിയായിരുന്നു മഞ്ജു.
രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമല്ലാത്ത മഞ്ജുവിന് സ്ഥാനാർത്ഥിത്വം നൽകിയത് ഇന്ത്യക്കാരുടെ വലിയ സാന്നിധ്യം ഉള്ള മണ്ഡലത്തിൽ വോട്ട് പിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
ഡബ്ലിൻ മാറ്റർ ആശുപത്രിയിൽ ജോലി ചെയ്യുന്ന മഞ്ജു ദേവി ഫിൻഗ്ലാസ്സിൽ ആണ് താമസം. വലിയ ഇന്ത്യൻ സാന്നിധ്യമുള്ള ഈ ഏരിയയിൽ ഭൂരിഭാഗം പേരും വോട്ട് ചെയ്യാൻ എത്താത്തതും തിരിച്ചടിയായി.