/sathyam/media/media_files/2025/10/16/vvvc-2025-10-16-03-20-55.jpg)
ഡബ്ലിന്‍: അയര്‍ലണ്ട് പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ കാലത്തിലേയ്ക്ക് കടക്കുന്നു.സൂപ്പര്‍ കമ്പ്യൂട്ടറുകളടെ ആസ്ഥാനമായ ഗോള്‍വേ സര്‍വകലാശാലയിലെ ഐറിഷ് സെന്റര്‍ ഫോര്‍ ഹൈ-എന്‍ഡ് കമ്പ്യൂട്ടിംഗ് പുതിയ സിസ്റ്റം ഏറ്റെടുക്കുന്നതിനുള്ള ഹോസ്റ്റിംഗ് കരാറില്‍ ഒപ്പുവച്ചു.
ഐ സി എച്ച് ഇ സി വിജയകരമായി എ ഐ ഫാക്ടറി ആന്റിന ബിഡ് പൂര്‍ത്തിയാക്കിയതിലൂടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ നേടുന്നതിനുള്ള പ്രധാന നാഴികക്കല്ല് അയര്‍ലണ്ട് പിന്നിട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
എ ഐ എഫ് ഐ ആര്‍ എല്‍-ആന്റിനയ്ക്ക് യൂറോപ്യന്‍ ഫണ്ടില്‍ നിന്നും 5 മില്യണ്‍ യൂറോ ലഭിച്ചു. യൂറോപ്യന്‍ ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ് (യൂറോഎച്ച്പിസി) ജോയിന്റ് അണ്ടര്‍ടേക്കിംഗ് (ജെയു) നടത്തിയ വിലയിരുത്തലിന് ശേഷമാണ് ഫണ്ട് ലഭിച്ചത്.
ഐറിഷ് സെന്റര്‍ ഫോര്‍ ഹൈ-എന്‍ഡ് കമ്പ്യൂട്ടിംഗിന്റെ പുതിയ സൂപ്പര്‍ കമ്പ്യൂട്ടറിനെ കാസ്പ് എല്‍ആര്‍ എന്നാണ് വിളിക്കുക. 2018 ല്‍ കമ്മീഷന്‍ ചെയ്ത സൂപ്പര്‍ കമ്പ്യൂട്ടര്‍ കേയെയുടെ പിന്തുടര്‍ച്ചയാണിത്.
ഐ എച്ച് ഇ സിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് എ ഐ എഫ് ഐ ആര്‍ എല്‍-ആന്റിന നടപ്പിലാക്കുക. സീഡാര്‍ (അയര്‍ലണ്ടിന്റെ സെന്റര്‍ ഫോര്‍ എഐ), പോര്‍ട്ടര്‍ഷെഡ്, ഡോഗ്പാച്ച് ലാബ്സ്, ആര്‍ഡിഐ ഹബ്, റിപ്പബ്ലിക് ഓഫ് വര്‍ക്ക്സ്, അഡ്വാന്‍സ്ഡ് ഇന്നൊവേഷന്‍ ഇന്‍ മാനുഫാക്ചറിംഗ് തുടങ്ങിയ എന്റര്‍പ്രൈസുകള്‍,ഡിജിറ്റല്‍ സ്‌കില്‍സ് നെറ്റ്വര്‍ക്ക്സ് (ഇന്നൊവേഷന്‍ ടെക്നോളജി അറ്റ്ലാന്‍ടെക് ഗേറ്റ്വേ, ഡിജിറ്റല്‍ ടെക്നോളജി സ്‌കില്‍സ് ലിമിറ്റഡ്) എന്നിവയാണ് പദ്ധതിയുടെ മറ്റ് പങ്കാളികള്‍.
ഈ നേട്ടം സ്വന്തമാക്കിയതിന് ഉന്നത വിദ്യാഭ്യാസ,ശാസ്ത്ര മന്ത്രി ജെയിംസ് ലോലെസ് എ എച്ച് ഇ സിയെയും ഗോള്‍വേ സര്‍വകലാശാലയെയും അഭിനന്ദിച്ചു.ഇതിലൂടെ ഗവേഷകര്‍, ഡെവലപ്പര്‍മാര്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അത്യാധുനിക സൗകര്യങ്ങള്‍, വിദഗ്ദ്ധ പിന്തുണ, യൂറോപ്യന്‍ എഐ നെറ്റ്വര്‍ക്കുകള്‍ എന്നിവയിലേക്ക് ആക്സസ് ലഭിക്കും.കാലാവസ്ഥയും ആരോഗ്യവും മുതല്‍ ഗതാഗതവും നൂതന ഉല്‍പ്പാദനവും വരെയുള്ള സമ്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്റെയും എല്ലാ കോണുകളിലും നവീകരണം ത്വരിതപ്പെടുത്താന്‍ ലോലെസ് പറഞ്ഞു.
പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ കരാര്‍ ഗവേഷണ സമൂഹത്തിന് ലഭിച്ച പുതിയ യുഗത്തെ സൂചിപ്പിക്കുന്നതാണെന്ന് ഗോള്‍വേ സര്‍വകലാശാലയുടെ പ്രസിഡന്റ് പ്രൊഫസര്‍ ഡേവിഡ് ബേണ്‍ പറഞ്ഞു.