പനി ബാധിച്ച് അയർലൻറ് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 700 കടന്നതായി എച്ച്എസ് ഇ റിപ്പോര്‍ട്ട് ചെയ്തു.കേസുകളുടെ വർധനവ് അവർ മുൻകൂട്ടി പ്രവചിച്ചിരുന്ന തലത്തിലേക്ക് എത്തിയതായി എച്ച് എസ്ഇ വ്യക്തമാക്കി.
എച്ച്എസ്ഇ കേസുകളുടെ വർധനവ് മുൻകൂട്ടി പ്രവചിച്ചിരുന്നു, ഇപ്പോൾ 742 പേർ പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണെന്നും, ഇത് ക്രിസ്മസിനു ശേഷം ആശുപത്രികളിൽ തിരക്കും ബുദ്ധിമുട്ടും ഉണ്ടാക്കുമെന്ന് ഒരു എച്ച്എസ് ഇ വക്താവ്പറഞ്ഞു
ഡിസംബര്‍ അവസാന വാരത്തില്‍ 800-900 ഫ്ലൂ കേസുകൾ ആശുപത്രികളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, ജനുവരിയിൽ അത് കൂടുമെന്നും എച്ച് എസ് ഇ പ്രവചിച്ചിരുന്നു.
രോഗ വ്യാപനം കുറയ്ക്കാന്‍ വേണ്ടി ഫ്ലൂ,കോവിഡ് വാക്സിനുകൾ എടുക്കാന്‍ എച്ച് എസ് ഇ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അണുബാധകൾ വ്യാപിക്കുന്നതിനാൽ ആശുപത്രി സന്ദർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും, അണുബാധ തടയുന്നതിനായി ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് എച്ച്എസ്ഇ ആവശ്യപ്പെട്ടു