/sathyam/media/media_files/2024/12/30/rTxkhaWsa17sQjEbhk6c.jpg)
ഡബ്ലിൻ : രാജ്യത്തുടനീളം പകര്‍ച്ച പനി നിയന്ത്രിക്കാനുള്ള മുൻകരുതൽ നടപടികളുമായി എച്ച്എസ്ഇ മുന്നോട്ടു പോകുമ്പോളും അയര്‍ലണ്ടില്‍ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പനി ബാധിതരുടെ എണ്ണം രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരുകയാണെന്ന് എച്ച് എസ് ഇ അറിയിച്ചിട്ടുണ്ട്.
നിലവിൽ 869 പേർ പനി ബാധിച്ച് അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് , കഴിഞ്ഞ ഞായറാഴ്ച ഇത് 530 ആയിരുന്നു. ഈ ആഴ്ചയിലെ വെള്ളിയാഴ്ച 742 പേർ പ്രവേശിച്ചതിൽ നിന്ന് ശനിയാഴ്ച ഇത് 809 ആയി ഉയർന്നുവെന്ന് എച്ച് എസ് ഇ റിപ്പോർട്ട് ചെയ്യുന്നു.
പനി ബാധിതരെ ചികിത്സിക്കാന്‍ കൂടുതൽ കിടക്കകളും അധിക സ്റ്റാഫുകളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 323 കിടക്കകൾ ഐസിയുവിൽ ലഭ്യമാണ്, അതേസമയം 300 രോഗികൾ ഇതിനകം ഐസിയുവിൽ ചികിത്സയിലാണെന്നും എച്ച് എസ് ഇ അറിയിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us