അയര്‍ലണ്ടിന് സ്വന്തമായി പുതിയ ഡിജിറ്റല്‍ ബാങ്ക്

New Update
K

ഡബ്ലിന്‍: ഡിജിറ്റല്‍ പണമിപാട് സ്ഥാപനമായ മോണ്‍സോയ്ക്ക് യൂറോപ്പിലേയ്ക്കുള്ള വഴി തുറന്നുകൊടുത്ത് സെന്‍ട്രല്‍ ബാങ്കും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും. മോണ്‍സോയ്ക്ക് പൂര്‍ണ്ണ ബാങ്കിംഗ് ലൈസന്‍സ് ലഭിച്ചു.സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ ബാങ്കാണിത്.ഡബ്ലിനിലെ ഓഫീസായിരിക്കും യൂറോപ്യന്‍ ഹെഡ് ക്വാര്‍ട്ടേഴ്സായി പ്രവര്‍ത്തിക്കുകയെന്നും മോണ്‍സോ വ്യക്തമാക്കി.

Advertisment

അയര്‍ലണ്ടില്‍ നിന്നുമാരംഭിച്ച് യൂറോപ്പിലാകെ വ്യാപിപ്പിക്കാനുള്ള ബാങ്കിന്റെ ദൗത്യത്തിലെ അധ്യായമാണ് പുതിയ ലൈസന്‍സ് ലഭിച്ചതിലൂടെ പൂര്‍ത്തിയാക്കിയത്. വൈകാതെ ഐറിഷ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി മോണ്‍സോയുടെ വ്യക്തിഗത, ജോയിന്റ്, ബിസിനസ്, കുട്ടികളുടെ, ഇന്‍സ്റ്റന്റ് ആക്‌സസ് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് അപേക്ഷിക്കാം. ഓരോ അക്കൗണ്ടിലും ഒരു ഐറിഷ് ഐബിഎഎന്‍ ഉണ്ടാകും.

2015ല്‍ സ്ഥാപിതമായ മോണ്‍സോ 2017 മുതല്‍ പൂര്‍ണ്ണമായും യു കെ നിയന്ത്രിതമാണ്. മോണ്‍സോയ്ക്ക് ഇപ്പോള്‍ 8,00,000ത്തിലധികം ബിസിനസ് സ്ഥാപനങ്ങളടക്കം 14 മില്യണ്‍ ഉപഭോക്താക്കളുണ്ട്. മോണ്‍സിന്റെ ഉല്‍പ്പന്നങ്ങളും സേവനവും ലക്ഷക്കണക്കിന് വ്യക്തിഗത, ബിസിനസ്സ് ഉപഭോക്താക്കളിലേക്ക് കൂടി കൂടുതലായി എത്തിക്കാന്‍ കഴിയുമെന്ന് യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ അംഗീകാരം വ്യക്തമാക്കുന്നു.

ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും സേവനം നല്‍കുന്ന ഐറിഷ് ഡിജിറ്റല്‍ ബാങ്ക് ആരംഭിക്കുന്നത് ആവേശകരമാണെന്ന് മോണ്‍സോയിലെ അയര്‍ലണ്ടിനായുള്ള കണ്‍ട്രി മാനേജര്‍ എലെയ്ന്‍ ഡീഹന്‍ വെളിപ്പെടുത്തി.ഡിജിറ്റല്‍-ഫസ്റ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന സാങ്കേതിക വിദഗ്ദ്ധരാണ് ഇവിടുത്തെ ആളുകള്‍.പണം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിനാണ് മോണ്‍സോ ബാങ്കിംഗ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .മെയിന്റനന്‍സ് ഫീസുകളില്ല. ക്ലവര്‍ സേവിംഗ്സും ബജറ്റിംഗും സുരക്ഷാ സവിശേഷതകളും 24/7 ഹ്യൂമന്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് ഇവയൊക്കെയാണ് മോണ്‍സോയുടെ സവിശേഷതകള്‍-മോണ്‍സോ കണ്‍ട്രി മാനേജര്‍ വിശദീകരിച്ചു.

Advertisment