അയർലന്‍ഡിലെ ഭവനവിലയിൽ ഇക്കൊല്ലം 6% വർദ്ധനവ് പ്രവചിച്ച് എസ് സി എസ് ഐ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Erhh

അയർലന്‍ഡില്‍ ഭവനവിലയിൽ ഈ വർഷം 6% വർദ്ധനവുണ്ടാകുമെന്ന് സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയേഴ്‌സ് അയർലണ്ട് വാർഷിക റിപ്പോർട്ട്.

Advertisment

SCSIയുടെ 42-ആം വാർഷിക റെസിഡൻഷ്യൽ റിവ്യൂ,ഔട്ട്ലുക്ക് റിപ്പോർട്ടിൽ, രാജ്യാന്തര പ്രോപ്പർട്ടി വിലകൾ അടുത്ത 12 മാസങ്ങളിൽ ശരാശരി 6% വർധിച്ചേക്കുമെന്നാണ് പ്രവചനം. 2024-ൽ, SCSI ഏജന്റുമാര്‍ 4.5% വളർച്ചയായിരുന്നു പ്രവചിച്ചിരുന്നത്.

വീടുകളുടെ സപ്ലൈ കുറവായതാണ് വില വർദ്ധനക്ക് കാരണമെന്ന് 76% എസ്റ്റേറ്റ് ഏജൻ്റുമാരും പറയുന്നു. ഒരു വർഷം മുമ്പ് 40% ഏജൻ്റുമാരും സപ്ലൈയുടെ അഭാവം ഒരു പ്രധാന പ്രശ്‌നമായി ചൂണ്ടികാട്ടിയിരുന്നു. ഇപ്പോള്‍ അത് 60% എന്നതിലേക്കു ഉയർന്നിരിക്കുകയാണ്.

പുതിയ വീടുകളുടെ വിതരണം വർദ്ധിപ്പിക്കുക എന്നത് മാത്രമാണ് വില പിടിച്ചുനിർത്താനുള്ള ഏകമാർഗ്ഗമെന്ന് SCSIയുടെ വൈസ് പ്രസിഡന്റായ ജെറാർഡ് ഒ’ടൂൾ പറഞ്ഞു. അതിനു വര്‍ഷത്തില്‍ 40,000-ലധികം വീടുകളെങ്കിലും നിര്‍മ്മിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വരുമാനമുള്ള ദമ്പതികൾക്ക് പ്രൈവറ്റ് മാർക്കറ്റിൽ ഒരു വീട് വാങ്ങുന്നത് ഏറെ പ്രയാസകരമാണെന്നും. അവര്‍ക്ക് നിലവില്‍ ഏറ്റവും പ്രായോഗികമായ കാര്യം സോഷ്യൽ അല്ലെങ്കിൽ ആഫോർഡബിൾ ഹൗസിംഗിനായി യോഗ്യത നേടുക എന്നത് മാത്രമാണ് എന്ന് SCSIയുടെ വൈസ് പ്രസിഡന്റ് പറഞ്ഞു.

Advertisment