സോഷ്യല്‍ മീഡിയയില്‍ നിര്‍ബന്ധിത ഐ ഡി പരിശോധനയ്ക്ക് പദ്ധതിയുമായി അയര്‍ലണ്ട്

New Update
N

ബ്രസല്‍സ്: ഇ യു പ്രസിഡന്‍സി കാലയളവില്‍ യൂറോപ്യന്‍ യൂണിയനില്‍ അജ്ഞാത അക്കൗണ്ടുകള്‍,ബോട്സ്, ഓണ്‍ലൈന്‍ ദുരുപയോഗം തുടങ്ങിയവ തടയുന്നതിന് സോഷ്യല്‍ മീഡിയയില്‍ നിര്‍ബന്ധിത ഐ ഡി പരിശോധന സാധ്യമാക്കുന്നതിന് അയര്‍ലണ്ട് പദ്ധതിയിടുന്നു.

Advertisment

ഇ യുവിലുടനീളം ഐഡി-വെരിഫൈഡ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അയര്‍ലണ്ട് നേതൃത്വം നല്‍കുമെന്ന് ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് വ്യക്തമാക്കിയത്. അയര്‍ലണ്ടില്‍ ഡിജിറ്റല്‍ ഏജിനുള്ള കണ്‍സെന്റ് 16 വയസ്സാണ്.പക്ഷേ അത് കര്‍ശനമായി എന്‍ഫോഴ്സ് ചെയ്യുന്നില്ല. എന്നിരുന്നാലും ഇത് വളരെ പ്രധാനപ്പെട്ട നീക്കമാണെന്നാണ് കരുതുന്നതെന്നും ഹാരിസ് വിശദീകരിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും പിന്തുണ നല്‍കുമെന്നാണ് കരുതുന്നതെന്നും സൈമണ്‍ ഹാരിസ് അറിയിച്ചു. ഹാരിസിനും കുടുംബത്തിനും ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന് ഡബ്ലിന്‍ വനിത സാന്ദ്ര ബാരിയെ അടുത്തിടെ ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു.

ഡാറ്റാ ലംഘനം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ സാങ്കേതിക നിയന്ത്രണം വേണമെന്ന് ട്രംപ് ഭരണകൂടവും ഇ യുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment