/sathyam/media/media_files/2026/03/01/b-2026-03-01-02-11-23.jpg)
ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ വര്‍ഷം വിന്ററില്‍ ലഭിച്ചത് അതിശക്തമായ മഴ.111% കൂടുതല്‍ മഴയാണ് ശൈത്യത്തില്‍ പെയ്തൊഴിഞ്ഞതെന്ന് നാല് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും കൂടിയ മഴക്കണക്കാണിത്. പ്രാദേശിക വ്യതിയാനമുണ്ടായിരുന്നെങ്കിലും പല കാലാവസ്ഥാ കേന്ദ്രങ്ങളിലും ശരാശരിയേക്കാള്‍ കൂടുതല്‍ മഴ രേഖപ്പെടുത്തിയെന്ന് നിരീക്ഷകന്‍ പോള്‍ മൂര്‍ അറിയിച്ചു.
മിഡ് ലാന്‍ഡിന്റെ തെക്കും കിഴക്കും ഭാഗങ്ങളില്‍ വടക്ക് പടിഞ്ഞാറിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു.ഡോണഗേല്‍, ഫിന്നര്‍, മാലിന്‍ ഹെഡ് എന്നിവ പോലെയുള്ള വടക്ക് പടിഞ്ഞാറന്‍ സ്ഥലങ്ങളില്‍ ദീര്‍ഘകാല ശരാശരിയുടെ 79% മഴ മാത്രമേ ലഭിച്ചുള്ളൂ.ബെല്‍മുള്ളറ്റില്‍ 80% മഴ കിട്ടി.
കിഴക്കന്‍ സ്റ്റേഷനുകളായ ഫീനിക്സ് പാര്‍ക്ക്, ഡബ്ലിന്‍ എയര്‍പോര്‍ട്ട്, മീത്തിലെ ഡന്‍സാനി എന്നിവിടങ്ങളിലെല്ലാം വളരെ ഉയര്‍ന്ന തോതില്‍ വഴയുണ്ടായി. ഡബ്ലിനിലെയും ജോണ്‍സ്ടൗണ്‍ കാസിലിലെയും കേന്ദ്രങ്ങളില്‍ 170%ത്തിലധികം മഴ രേഖപ്പെടുത്തി.
നാല് സ്റ്റേഷനുകളുടെയും ചരിത്രത്തിലെ റെക്കോഡുകളുടെ തുടക്കമാണിതെന്ന് മൂര്‍ നിരീക്ഷിക്കുന്നു.ഈ വര്‍ഷം ഇതുവരെ വാലന്റിയയില്‍ എല്ലാ ദിവസവും മഴ ലഭിച്ചു. മിക്ക സ്റ്റേഷനുകളിലും 60ലധികം മഴ കിട്ടി. 12 സ്റ്റേഷനുകളില്‍ വിന്ററില്‍ 70ലധികം മഴ ദിവസങ്ങളുണ്ടായി.
ഞായറാഴ്ചയും തിങ്കളാഴ്ചയും കൂടുതല്‍ മഴ ലഭിക്കുമെന്ന് നിരീക്ഷകന്‍ അറിയിച്ചു. അടുത്ത ആഴ്ചയിലെ മഴയുടെ അളവ് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മാര്‍ച്ചിലെ ശരാശരിയേക്കാള്‍ അല്പം കൂടുതലായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പ്രവചിക്കുന്നു.
പുതിയ മുന്നറിയിപ്പ് സംവിധാനം ഈ വര്‍ഷം അവസാനം
കൗണ്ടി-വൈഡ് അലേര്‍ട്ടുകള്‍ക്ക് പകരം പുതിയ പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഈ വര്‍ഷം അവസാനം നിലവില്‍ വരുമെന്ന് മെറ്റ് ഏറാന്‍ പ്രതീക്ഷിക്കുന്നു.പുതിയ സംവിധാനം നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
കൗണ്ടികള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് പകരം ഭൂപടങ്ങളില്‍ ബാധിത പ്രദേശങ്ങള്‍ കാണിക്കാന്‍ പോളിഗോണുകളോ ആകൃതികളോ ഉപയോഗിക്കുന്നതാകും പുതിയ ശൈലി.ഇത് അപകടസാധ്യത നേരിടുന്നവര്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കും. അടിയന്തരമായി കൂടുതല്‍ തയ്യാറെടുപ്പ് നടത്താനും സര്‍ക്കാരിനെ സഹായിക്കും.
കമ്മ്യൂണിറ്റികള്‍ക്ക് ഇത് സഹായകരമാകും. അയര്‍ലണ്ടിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള മെറ്റ് ഏറാന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളെന്ന് വക്താവ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us