ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്റെ വര്‍ദ്ധിച്ചുവരുന്ന ചിലവുകള്‍ നേരിടാനായി , അയര്‍ലണ്ടിന് ലഭിക്കുന്ന കോര്‍പ്പറേഷന്‍ ടാക്സിന്റെ വിഹിതം കൂടിയ തോതില്‍ കൈയ്യടക്കാനുള്ള ഇ യൂ ശ്രമങ്ങളോട് പരസ്യമായ എതിര്‍പ്പുമായി രാജ്യം.
അയര്‍ലണ്ടിന്റെ കോര്‍പ്പറേഷന്‍ നികുതികള്‍ യൂറോപ്യന്‍ യൂണിയന്റെ ബജറ്റിലേക്ക് മാറ്റാനുള്ള ഏത് ശ്രമത്തെയും നേരിടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കോവിഡ് -19 പാന്‍ഡെമിക്, ഭാവിയിലെ വിപുലീകരണം, ഉക്രെയ്‌നിലെ യുദ്ധം എന്നിവ കാരണം യൂറോപ്യന്‍ യൂണിയന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്, അംഗരാജ്യങ്ങള്‍ക്കായി പുതിയ ഒരു പുതിയ ലെവി ഉള്‍പ്പെടെ ഏര്‍പ്പെടുത്തി നിലവില്‍ കൂടുതല്‍ ഫണ്ടിംഗ് സ്രോതസ്സുകള്‍ കണ്ടെത്താനാണ് ഇ യൂ വിന്റെ ശ്രമം.
അയര്‍ലണ്ടില്‍ കുറഞ്ഞ ശതമാനത്തിലാണ് കോര്‍പ്പറേഷന്‍ നികുതി ഇടാക്കുന്നതെങ്കിലും ,ലോകത്തിലെ പ്രധാന കമ്പനികളെല്ലാം ഇവിടെയുള്ളതുകൊണ്ടു ആകെ വരുമാനം വര്‍ധിച്ച തോതിലാണുള്ളത്.അത് കൊണ്ട് തന്നെയാണ് ഇ യൂ വിന്റെ ബജറ്റ് പിന്‍തുണയ്ക്കായി കൂടുതല്‍ വിഹിതം അയര്‍ലണ്ട് നല്‍കണമെന്ന വാദം യൂണിയന്‍ നേതൃത്വം ഉയര്‍ത്തുന്നത്.