/sathyam/media/media_files/2025/11/26/f-2025-11-26-06-19-42.jpg)
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അയര്‍ലണ്ട് ഇന്ത്യയ്ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ഇന്ത്യയിലെ ഐറിഷ് അംബാസിഡര്‍ കെവിന്‍ കെല്ലി . അയര്‍ലണ്ടില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം ഭീകരതയ്ക്ക് സമൂഹത്തില്‍ ഒരു സ്ഥാനവുമില്ലെന്നും വ്യക്തമാക്കി. ഭീകരാക്രമണത്തെ അയര്‍ലണ്ടിന്‍റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ആദ്യം തന്നെ അപലപിച്ചിരുന്നു എിന്ന് കെവിന്‍ കെല്ലി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്താനും അവരെ പിന്തുണയ്ക്കാനും ഐറിഷ് പൊലീസ് സേന ഗാര്‍ഡ ഡിസ്ട്രിക്റ്റുകളില്‍ പ്രത്യേക യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഡബ്ളിനിലും പ്രാന്ത പ്രദേശങ്ങളിലും ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അംബാസിഡറുടെ ഈ പരാമര്‍ശങ്ങള്‍. അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളെ സര്‍ക്കാര്‍ ശക്തമായി അപലപിച്ചിരുന്നു.
ഇതിനെ നേരിടാന്‍ പ്രത്യേക പൊലീസ് യൂണിറ്റുകളും സ്ഥാപിച്ചു. കുറഞ്ഞത് ഒരു അറസ്റെറങ്കിലും നടത്താനുമായി. ഇനിയും കൂടുതല്‍ അറസ്ററുകള്‍ ഉണ്ടാകാം. യുവ ഗുണ്ടകളാണ് ഈ ആക്രമണങ്ങള്‍ നടത്തിയത്. അവര്‍ ഒരിക്കലും ഐറിഷ് സമൂഹത്തെ പ്രതിനിധീകരിക്കുന്നവരല്ല~ കെല്ലി വ്യക്തമാക്കി.
ജൂലൈ മുതല്‍ 13 ആക്രമണ കേസുകള്‍ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൊഫഷണലുകള്‍, ടാക്സി ൈ്രഡവര്‍ , ഡേറ്റ സയന്‍റിസ്ററ്, ആറു വയസുള്ള ഒരു പെണ്‍കുട്ടി എന്നിവര്‍ക്കെതിരായ ആക്രമണങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും കെല്ലി അറിയിച്ചു.
അയര്‍ലണ്ടിലെ ഏറ്റവും വലിയ നോണ്‍ വൈറ്റ് എത്നിക് ഗ്രൂപ്പാണ് ഇന്ത്യയുടേത്. ആരോഗ്യ സംരക്ഷണം, ഐടി, നഴ്സിങ് തുടങ്ങിയ മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന 60,000ത്തിലധികം ഇന്ത്യക്കാരാണുള്ളത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അയര്‍ലണ്ട് വളരെ പ്രിയപ്പെട്ട സ്ഥലമാണെന്നും അംബാസിഡര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us