/sathyam/media/media_files/2025/10/31/fcc-2025-10-31-03-23-25.jpg)
അയര്‍ലണ്ടില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഉപഭോക്തൃച്ചെലവ് ഒരു വര്‍ഷത്തിനിടെ 2.7% വര്‍ദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി എസ് ഒ). 2024 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. 2025 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇത് 2.0% ആയിരുന്നു.
ഈ കാലയളവില്‍ ഭക്ഷണം, നോണ്‍ ആല്‍ക്കഹോളിക് ബീവറേജുകള്‍ എന്നിവയുടെ വില 4.7% വര്‍ദ്ധിച്ചു. മിസ്സെല്ലാണെസ് ഗുഡ്സ് & സെർവിസിസ് വിലയില്‍ 3.7% വര്‍ദ്ധനയും ഉണ്ടായി.
2024 സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് വിലക്കുറവ് ഉണ്ടായ ഏക മേഖല ഫർനിഷിങ്സ്, ഹൗസ്ഹോൾഡ് എക്യുഐപിമെന്റ് & റൂട്ടിൻ ഹൗസ്ഹോൾഡ് മൈന്റെനൻസ് ആണ്. ഇവയുടെ വില 0.6% കുറഞ്ഞിട്ടുണ്ട്.
അതേസമയം മാസാനുമാസം കണക്കാക്കുന്ന രീതിയില്‍ ഓഗസ്റ്റില്‍ നിന്നും സെപ്റ്റംബറിലേയ്ക്ക് എത്തുമ്പോള്‍ ഗതാഗതച്ചെലവ് 1.8% കുറഞ്ഞു. റെക്രീയേഷൻ & കൾചർ 1.6 ശതമാനവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വസ്ത്രങ്ങള്‍, ചെരിപ്പ് എന്നിവയുടെ വില ഒരു മാസത്തിനിടെ 2.4 ശതമാനം വര്‍ദ്ധിച്ചതായും സി എസ് ഒ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us