അയര്‍ലണ്ടിലെ മൂന്ന് റസ്റ്ററന്റുകൾക്ക് മീഷെലിൻ സ്റ്റാർ അംഗീകാരം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Ftvhjjn

മീഷെലിൻ ഗൈഡ് 2025-ലെ അയർലണ്ട്-യുകെ സ്റ്റാർ പട്ടിക പ്രഖ്യാപിച്ചു. അയര്‍ലണ്ടിലെ മൂന്ന്‍ റസ്റ്ററന്റുകൾക്ക് ആണ് മീഷെലിൻ ഗൈഡിന്റെ സ്റ്റാര്‍ പദവി ലഭിച്ചത്. ഈ അംഗീകാരം ‘നല്ല നിലവാരവും മികച്ച മൂല്യവുമുള്ള’ റസ്റ്ററന്റുകള്‍ക്കാണ് നല്‍കുന്നത്.

Advertisment

കിൽഡെയറിലെ ദി മൊറിസൺ റൂം, ഗാൽവെയിലെ LIGИUM, ലീഷിലെ ബല്ഫിൻ എന്നീ റസ്റ്റോറന്റുകളാണ് ഈ ബഹുമതി നേടിയത്.

“വലിയ വെല്ലുവിളികൾക്കിടയിലും ഷെഫുകളും റസ്റ്ററന്റുടമകളും അസാധാരണ കഴിവും പ്രതിബദ്ധതയും കാഴ്ചവെച്ചു,” മീഷെലിൻ ഗൈഡുകളുടെ അന്താരാഷ്ട്ര ഡയറക്ടർ ഗ്വെൻഡാൽ പുള്ളെനെക് പറഞ്ഞു.

ഇതോടെ അയർലണ്ടിൽ ഒന്നോ അല്ലെങ്കിൽ രണ്ടോ മീഷെലിൻ സ്റ്റാർ നേടിയ റസ്റ്റോറന്റുകളുടെ എണ്ണം 21 ആയി.

അതോടൊപ്പം, അയർലണ്ടിലെ മൂന്ന് റസ്റ്റോറന്റുകൾക്ക് മീഷെലിൻ ‘Bib Gourmand’ പുരസ്കാരം ലഭിച്ചു. ഗുണമേന്മക്കും മികച്ച ഭക്ഷണത്തിനുള്ള അംഗീകാരമാണ് ഈ ബഹുമതി.

കോർക്കിലെ Baba’de, ഗാൽവെയിലെ daróg, ബെൽഫാസ്റ്റിലെ mrDeanes എന്നീ റസ്റ്റോറന്റുകളാണ് ഈ ബഹുമതി നേടിയത്.

Advertisment