അയർലൻഡിൽ ബജറ്റ് ചെലവുകള്‍ 25% വര്‍ദ്ധിപ്പിക്കുമെന്ന് ധനകാര്യ മന്ത്രാലയം ,400 മില്യണ്‍ ഭവനമേഖലയ്ക്ക് മാത്രം

New Update
G

ഡബ്ലിന്‍: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബജറ്റ് ചെലവുകള്‍ 25% വര്‍ദ്ധിപ്പിക്കുമെന്ന് സാമ്പത്തിക വകുപ്പ് രേഖ.സമ്പദ്വ്യവസ്ഥ ശക്തമായി വളരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. പുതിയ യൂറോപ്യന്‍ യൂണിയന്‍ നിയമമനുസരിച്ച് അടുത്ത അഞ്ച് ബജറ്റുകളില്‍ ഓരോന്നിനും എത്ര തുക ചെലവഴിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.ഇത് വെളിപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഇടക്കാല സാമ്പത്തിക റിപ്പോര്‍ട്ട്. 400 മില്യണ്‍ യൂറോ ഭവനമേഖലയില്‍ ഇക്വറ്റി ഫണ്ടായി മാത്രം മാറ്റിവെയ്ക്കുന്നതടക്കമാണിത്.

Advertisment

2026ല്‍ 98.7 ബില്യണ്‍ യൂറോയാണ് കറന്റ് സ്പെന്റിംഗിനായി നീക്കിവെച്ചിട്ടുള്ളതെന്ന് ബജറ്റ് കാണിക്കുന്നു. 2030 ആകുമ്പോഴേക്കും ഇത് 124.1 ബില്യണ്‍ യൂറോയായി വര്‍ദ്ധിക്കും. നാല് വര്‍ഷത്തിനുള്ളില്‍ 25% വര്‍ദ്ധനവാണിത്.പൊതു ചെലവ് വളരെ കൂടുതലാണെന്ന സെന്‍ട്രല്‍ ബാങ്കിന്റെയും സ്വതന്ത്ര സാമ്പത്തിക വിദഗ്ധരുടെയും വിമര്‍ശനം ശക്തമായി നിലനില്‍ക്കുമ്പോഴാണ് ബജറ്റ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നത്.

ബജറ്റ് ചെലവിന്റെ വലിയൊരു ഭാഗം സാമൂഹിക സുരക്ഷയ്ക്കായിരിക്കുമെന്ന് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്സ് വ്യക്തമാക്കി.സാമൂഹിക സുരക്ഷാ പാക്കേജിലെ വര്‍ദ്ധിച്ചുവരുന്ന പെന്‍ഷന്‍ ജനസംഖ്യ ഡിമാന്‍ഡ് ഡ്രൈവറുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ബജറ്റ് ചെലവുകളില്‍ ആരോഗ്യത്തിന് നിര്‍ണ്ണായക പങ്കുണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു.

ചൈല്‍ഡ്കെയറടക്കം ഗവണ്‍മെന്റ് പ്രോഗ്രാമുകളിലെ മറ്റ് പ്രതിബദ്ധതകളിലേക്കും ചേംബേഴ്‌സ് വിരല്‍ ചൂണ്ടി. രാജ്യത്തിന് ഈ ചെലവുകളിലെ വളര്‍ച്ച താങ്ങാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും മന്ത്രി അറിയിച്ചു.

സാമ്പത്തിക ചെലവുകളെ സംബന്ധിച്ചിടത്തോളം ഈ കണക്കുകള്‍ ആസൂത്രിതമാണെന്ന് ധനമന്ത്രി സൈമണ്‍ ഹാരിസ് അഭിപ്രായപ്പെട്ടു.കോര്‍പ്പറേഷന്‍ നികുതിയെ ആശ്രയിച്ചല്ല പൊതുചെലവുകളിലെ വര്‍ദ്ധനവെന്നും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണെന്നും ഹാരിസ് വ്യക്തമാക്കി.കോര്‍പ്പറേഷന്‍ നികുതി പോലെയുള്ള അപ്രതീക്ഷിത നികുതികളില്‍ നിന്ന് കൂടുതല്‍ തുക സര്‍വ്വീസ് ഫണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3%ല്‍ താഴെയാണ് മോഡിഫൈയ്ഡ് ഡൊമസ്റ്റിക് ഡിമാന്‍ഡ് എന്നാണ് വിലയിരുത്തലെന്ന് ധനകാര്യ വകുപ്പിലെ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ജോണ്‍ മക്കാര്‍ത്തി അറിയിച്ചു.അതുതന്നെ കോര്‍പ്പറേറ്റ് നികുതികളും വരുമാന നികുതികളും വാറ്റും സൃഷ്ടിക്കും- ഇദ്ദേഹം പറയുന്നു.

Advertisment