/sathyam/media/media_files/wqoVHzqFMD95DeckVkIi.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ റോഡ് അപകടങ്ങളും മരണങ്ങളും പെരുകുന്നു. ഇക്കാര്യത്തില്‍ പിന്നിലായിരുന്ന അയര്‍ലണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും മുന്നിലേയക്കെത്തി. റോഡ് അപകടമരണങ്ങള്‍ കൂടുതല്‍ സംഭവിക്കുന്ന ആറ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട്.
യൂറോപ്യന്‍ യൂണിയനിലുടനീളം കഴിഞ്ഞ വര്‍ഷം റോഡ് അപകട മരണങ്ങളില്‍ ഒരുശതമാനം കുറവുണ്ടായപ്പോള്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഇവിടെ റോഡപകട മരണങ്ങളില്‍ 20% വര്‍ധിച്ചു. 184 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അവരില്‍ ഭൂരിപക്ഷവും പുരുഷന്മാരായിരുന്നു.2019ലെ പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ 33% കൂടുതലാണിത്.
അമിത വേഗതയും മൊബൈല്‍ ഫോണ്‍ ഉപയോഗവുമാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് ഗാര്‍ഡ വ്യക്തമാക്കുന്നു. വാഹനമോടിക്കുന്ന 10പേരില്‍ ഒരാള്‍ മദ്യപിച്ചാണ് ഡ്രൈവ് ചെയ്യുന്നതെന്ന് കഴിഞ്ഞ വര്‍ഷത്തെ ഗവേഷണങ്ങള്‍ കാണിക്കുന്നു.
2006ല്‍ ഐറിഷ് റോഡുകളില്‍ 365 പേരാണ് അപടങ്ങളില്‍ മരിച്ചത്. 2018വരെയുള്ള വര്‍ഷങ്ങളില്‍ ഇത് മൂന്നില്‍ രണ്ടായി കുറഞ്ഞു. എന്നാല്‍ പാന്‍ഡെമിക് മുതല്‍ റോഡ് മരണങ്ങളില്‍ വര്‍ധന കണ്ടു തുടങ്ങി.
യൂറോപ്യന്‍ യൂണിയനില്‍ ഒരു മില്യണ്‍ നിവാസികളെ അടിസ്ഥാനമാക്കി ഏറ്റവും കുറഞ്ഞ റോഡ് മരണനിരക്ക് ഇപ്പോഴുമുള്ള രാജ്യമാണ് അയര്‍ലണ്ട്.നോര്‍ഡിക് രാജ്യങ്ങളായ ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ് എന്നിവയാണ് ഇക്കാര്യത്തില്‍ അയര്‍ലണ്ടിനൊപ്പമുള്ളത്. എന്നാല്‍ അയര്‍ലണ്ട് ഈ റാങ്കിംഗിലും താഴേക്ക് പോയി. 2021ലെ നാലാം സ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്താണിപ്പോള്‍.
2019നെ അപേക്ഷിച്ച് 2023ല്‍ റോഡപകട മരണങ്ങളില്‍ 10% കുറവുണ്ടായി. ഈ വേളയിലും 2022നെ അപേക്ഷിച്ച് 2023ല്‍ റോഡ് മരണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് അയര്‍ലണ്ടിലുണ്ടായത്. ഇക്കാര്യത്തില്‍ നാലാമത്തെ സ്ഥാനമാണ് അയര്‍ലണ്ടിന്. ബാള്‍ട്ടിക് രാജ്യങ്ങളായ ലിത്വാനിയ (33%), ലാത്വിയ (27%). ) എസ്റ്റോണിയ (20%) എന്നിവയാണ് മൂന്ന് സ്ഥാനങ്ങളില്‍.
2030ഓടെ റോഡ് മരണങ്ങള്‍ പകുതിയായി കുറയ്ക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍, യുഎന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാതയിലാണ് രാജ്യങ്ങള്‍ അതിനിടയിലാണ് അയര്‍ലണ്ടിന്റെ ഈ പിന്നോട്ടുപോക്കെന്ന് കമ്മീഷന്‍ പറഞ്ഞു.
2022ല്‍ യൂറോപ്യന്‍ യൂണിയനിലുടനീളം ഗ്രാമീണ റോഡുകളിലാണ് പകുതിയിലധികം മരണങ്ങളും സംഭവിച്ചത്. ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെട്ടത് സൈക്കിള്‍ യാത്രികരാണ്. 2022ല്‍ ഇയു റോഡുകളില്‍ കൊല്ലപ്പെട്ട സൈക്കിള്‍ യാത്രികരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണെന്ന് കമ്മീഷന്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us