രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനത്താവളമായി അയര്‍ലണ്ട് വെസ്റ്റ് എയര്‍പോര്‍ട്ട്

New Update
G

ഡബ്ലിന്‍ : രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനത്താവളമായി അയര്‍ലണ്ട് വെസ്റ്റ് എയര്‍പോര്‍ട്ട്.നാല്‍പ്പതാം വാര്‍ഷികത്തിലേയ്ക്ക് കടക്കുമ്പോഴാണ് ഈ ചരിത്ര നേട്ടം നോക്ക് എയര്‍പോര്‍ട്ട് സ്വന്തമാക്കുന്നത്.തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് നേടുന്നതെന്ന് അയര്‍ലണ്ട് വെസ്റ്റ് എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ആര്‍തര്‍ ഫ്രഞ്ച് പറഞ്ഞു.

Advertisment

എയര്‍പോര്‍ട്ടിന്റെ ഏറ്റവും തിരക്കേറിയ വര്‍ഷമാണ് കടന്നുപോയത്.9,46,381 യാത്രക്കാരാണ് ഇതുവഴി കടന്നുപോയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.2024നെ (8,34,000) അപേക്ഷിച്ച് 13.5% വര്‍ദ്ധനവാണ് പോയവര്‍ഷമുണ്ടായത്.ഓഗസ്റ്റിലാണ് വര്‍ഷത്തിലെ ഏറ്റവും തിരക്കുണ്ടായത്. ഈ കാലയളവില്‍ 1,06,361 യാത്രക്കാര്‍ വിമാനത്താവളം വഴി കടന്നുപോയി.2026ല്‍ അയര്‍ലന്‍ഡ് വെസ്റ്റ് എയര്‍പോര്‍ട്ട് (നോക്ക് ) 40ാം വാര്‍ഷികം ആഘോഷിക്കുകയാണ്.ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം 9,50,000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

21 ഇന്റര്‍നാഷണല്‍ ഡെസ്റ്റിനേഷനുകളിലേയ്ക്കാണ് എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ ലിംഗസ്, ലൗഡ യൂറോപ്പ്, റയ്നെയര്‍ എന്നീ എയര്‍ലൈനുകള്‍ സര്‍വ്വീസ് നടത്തിയത്.എഡിന്‍ബര്‍ഗ്, ലിവര്‍പൂള്‍, ലണ്ടന്‍ ലൂട്ടണ്‍, മാഞ്ചസ്റ്റര്‍, ഫാരോ, മലാഗ എന്നിവിടങ്ങളിലേക്കാണ് റെക്കോര്‍ഡ് സര്‍വീസുകള്‍ നടത്തിയത്.

എയര്‍ ലിംഗസ് വിമാനങ്ങള്‍ക്കും ഏറ്റവും തിരക്കേറിയ വര്‍ഷമായിരുന്നു.യാത്രക്കാരുടെ എണ്ണത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വര്‍ദ്ധനവ് രേഖപ്പെടുത്തി. 2025ല്‍ 96,000ലേറെ യാത്രക്കാരാണ്.ലണ്ടന്‍ ഹീത്രോ സര്‍വീസ് ഉപയോഗിച്ചത്. യുകെയിലേക്കും തിരിച്ചുമുള്ള സര്‍വീസുകളില്‍ യാത്ര ചെയ്തവരുടെ എണ്ണം 7,32,501 ആയി. 2024നെ അപേക്ഷിച്ച് 10% വര്‍ദ്ധനവാണിത്. യു കെ ട്രാഫിക്കിലും ഇത് പുതിയ റെക്കോര്‍ഡാണ്.കോണ്ടിനെന്റല്‍ യൂറോപ്പിലേക്ക് യാത്ര ചെയ്തവരുടെ എണ്ണവും പുതിയ ഉയരത്തിലെത്തി.

അലികാന്റെ, ബാഴ്‌സലോണ, ഫാരോ, മജോര്‍ക്ക, മലാഗ, മിലാന്‍, കൊളോണ്‍, ലാന്‍സരോട്ട്, ടെനറൈഫ് എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 2,07,603 യാത്രക്കാരാണ് സഞ്ചരിച്ചത്.2024ലെ കണക്കുകളെ അപേക്ഷിച്ച് 28% വര്‍ദ്ധനവാണിത്.2026ല്‍ മലാഗ, മിലാന്‍, ലിവര്‍പൂള്‍, ലണ്ടന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ റയ്നെയര്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്നും അറിയിപ്പുണ്ട്.

ഈ മേഖലയിലുടനീളവും വിദേശത്തുനിന്നുമുള്ള എയര്‍പോര്‍ട്ട് റൂട്ടുകളിലും സര്‍വ്വീസുകള്‍ക്കുമുള്ള ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment