/sathyam/media/media_files/2025/10/11/vgc-2025-10-11-04-23-17.jpg)
അയര്‍ലണ്ടില്‍ ഉപഭോക്തൃച്ചെലവ് (കൺസുമർ പ്രൈസ്‌സ്) വീണ്ടും കൂടി. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ വിലക്കയറ്റം 2.7% ആയി ഉയര്‍ന്നുവെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.0% ആയിരുന്നു. 2024 മാര്‍ച്ചിന് ശേഷം വാര്‍ഷിക വിലക്കയറ്റം ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്.
ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിച്ചുള്ള നിത്യോപയോഗസാധനങ്ങളുടെ വില (കൺസുമർ പ്രൈസ് ഇൻഡസ് -സി പി ഐ) സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 2.8% ആണ് ഉയര്‍ന്നത്. ഭക്ഷണം, നോണ്‍ ആല്‍ക്കഹോളിക് ബീവറേജുകള്‍ എന്നിവയ്ക്ക് ഒരു വര്‍ഷത്തിനിടെ 4.7% വില വര്‍ദ്ധിച്ചപ്പോള്‍, മിസ്സെല്ലാണെസ് ഗുഡ്സ് ആൻഡ് സെർവിസിസ് വില 3.7% ആണ് കൂടിയത്. ഫർണിഷിങ്സ് ആൻഡ് ഹൗസ്ഹോൾഡ് എക്യുപിമെന്റ് വിഭാഗത്തില്‍ മാത്രമാണ് വിലക്കുറവ് സംഭവിച്ചത്. ഒരു വര്‍ഷത്തിനിടെ ഇവയുടെ വില 0.6% കുറഞ്ഞു.
അതേസമയം മാസാനുമാസ കണക്ക് നോക്കിയാല്‍, ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിലേയ്ക്ക് എത്തുമ്പോള്‍ വിലക്കയറ്റത്തില്‍ 0.2 ശതമാനത്തിന്റെ നേരിയ കുറവ് വന്നിട്ടുണ്ട്. ഗതാഗതച്ചെലവ് 1.8% കുറഞ്ഞപ്പോള്‍, റെക്രീയേഷൻ ആൻഡ് കൾചറല്‍ 1.6% കുറവുണ്ടായി. വിമാന ടിക്കറ്റ് വില കുറഞ്ഞതാണ് ഗതാഗത മേഖലയിലെ വിലക്കുറവിന് കാരണം.
മറുവശത്ത് വസ്ത്രം, ചെരിപ്പുകള്‍ എന്നിവയുടെ വില 2.4%, മിസ്സെല്ലാണെസ് ഗുഡ്സ് ആൻഡ് സെർവിസിസ് 0.5% എന്നിങ്ങനെ വര്‍ദ്ധിച്ചിട്ടുമുണ്ട്.