അയര്‍ലണ്ടില്‍ 15 വയസ്സുള്ള കുട്ടികളിൽ പുകവലിക്കുന്നവരുടെ നിരക്ക് യൂറോപ്യൻ യൂണിയനിൽ വച്ച് ഏറ്റവും കുറഞ്ഞതെന്ന് പുതിയ ഗവേഷണ റിപ്പോര്‍ട്ട്. പുതിയ ഓഇസിഡി റിപ്പോർട്ട് പ്രകാരം, അയര്‍ലണ്ടിലെ 15 വയസ്സുള്ള കുട്ടികളിൽ കനാബിസിന്റെ ഉപയോഗവും യൂറോപ്യൻ യൂണിയനെ അപേക്ഷിച്ച് ഏറ്റവും കുറവാണു, കുട്ടികളിൽ 4 ശതമാനമാണ് കനാബിസ് ഉപയോഗിക്കുന്നവരുടെ നിരക്ക്.
ഈ പഠനത്തിൽ, തുടര്‍ച്ചയായ മദ്യപാനത്തിന്റെ നിരക്കും കുട്ടികളില്‍ കുറവാണെന്നാണ് കണ്ടെത്തിയത്. അയര്‍ലണ്ടില്‍ 15 വയസ്സുള്ള കുട്ടികളിൽ പോണ്ണത്തടിയുടെ നിരക്ക് 5ൽ 1 ആയി കാണപ്പെടുന്നു. ഇത് യൂറോപ്യൻ യൂണിയൻ ശരാശരിയായ 21 ശതമാനത്തിൽ നിന്നും ചെറിയ കുറവാണ്.
എന്നാൽ, റിപ്പോര്‍ട്ട് പ്രകാരം ഐറിഷ് കുട്ടികളില്‍ ഏകദേശം പകുതിയും ദിവസേന പഴങ്ങളോ പച്ചക്കറികളോ കഴിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് യൂറോപ്യൻ ശരാശരി 56 ശതമാനത്തിൽ താഴെയാണ്.
ഈ പഠനത്തിൽ, 15 വയസ്സുള്ള കുട്ടികളുടെ ശാരീരിക പ്രവർത്തനത്തിന് ശുപാർശ ചെയ്ത നിലവാരങ്ങൾ പാലിക്കുന്ന അനുപാതത്തിൽ അയര്‍ലണ്ട്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിൽ സ്ഥാനം നേടി. ജൂനിയർ ആരോഗ്യമന്ത്രി കോൾം ബർക്ക്, ഈ ഗവേഷണ ഫലങ്ങൾ “വളരെ പോസിറ്റീവാണ്” എന്ന പറഞ്ഞു.