/sathyam/media/media_files/dlRsNbMLzA6ZmmeVsJPN.jpg)
ഡബ്ലിന്‍ : റഫ്യുജികളെയും ,സാമ്പത്തിക കുടിയേറ്റക്കാരെയും ഒരേ തട്ടില്‍ വിലയിരുത്തി ഉപ പ്രധാനമന്ത്രിയും, ഫിനാഫാള്‍ നേതാവുമായ മിഹോള്‍ മാര്‍ട്ടിന്‍ വീണ്ടും രംഗത്ത്. കുടിയേറ്റക്കാര്‍ എന്ന പൊതു സംജ്ഞ നല്‍കി റഫ്യുജികളെയും, സാമ്പത്തിക കുടിയേറ്റക്കാരെയും ഫിനാഫാള്‍ നേതാവ് വിലയിരുത്തുന്നത് ഇതാദ്യമല്ല.
എല്ലാ കുടിയേറ്റക്കാരെ അവരുടെ ജോലി ചെയ്യാനും ജീവിക്കാനും അനുവദിക്കണം എന്നാണ് ഉപ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പൊരുള്‍.’ അവര്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നില്ല.അവരെ ഉപദ്രവിക്കരുത്, ഭീഷണിപ്പെടുത്തരുത്, ആക്രമിക്കരുത്’- മാര്‍ട്ടിന്‍ പറഞ്ഞു. ശാരീരിക ആക്രമണങ്ങളെ എതിര്‍ക്കുന്നവരാണ് അയര്‍ലണ്ടിലെ ഭൂരിപക്ഷം ജനങ്ങളും. എന്നിരുന്നാലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്.മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു
അയര്‍ലണ്ടില്‍ തീവ്ര വലതുപക്ഷമുണ്ട്.അവരാണ് കുടിയേറ്റക്കാര്‍ക്കെതിരെ ഒച്ചവെയ്ക്കുന്നത്. അവരുടെ ശബ്ദം പൊതുസമൂഹത്തിന്റേതായി ചാര്‍ത്തിക്കൊടുക്കേണ്ടതില്ല.അയര്‍ലണ്ടിലെ ഭൂരിഭാഗം ആളുകളും മാന്യരും മര്യാദക്കാരുമാണെന്നും മാര്‍ട്ടിന്‍ വിശദീകരിക്കുമ്പോഴും, ഇക്കണോമിക്ക് കുടിയേറ്റക്കാരെ കാര്യമായ തോതില്‍ എതിര്‍ക്കുന്നില്ലെന്നാണ് തീവ്ര വലതുപക്ഷത്തിന്റെ നിലപാട്. എന്നാല്‍ അനധികൃത കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്ന നയത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് ഫാര്‍ റൈറ്റ് വിംഗ് വ്യക്തമാക്കുന്നു.
അതിതീവ്രമായ കുടിയേറ്റ വിരുദ്ധ മനോഭാവം അയര്‍ലണ്ടിന്റെ സ്വാഭാവിക മുഖമല്ലെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു .ആളുകള്‍ക്ക് കുടിയേറ്റത്തെക്കുറിച്ച് സ്വാഭാവികമായ ആശങ്കയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.കുടിയേറ്റത്തിന്റെ പേരില്‍ ഇ യുവില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മീഹോള്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, അക്രമവും ഭീഷണിയുമൊന്നും ഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്നില്ല. കുടിയേറ്റത്തിന്റെ പേരില്‍ അനാവശ്യ ബഹളം വെയ്ക്കുന്നത് തീവ്ര വലതുപക്ഷക്കാരാണ്.അതിനെ സമൂഹത്തിന്റെ മൊത്തം നിലപാടായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.
അഭയാര്‍ത്ഥികളുടെ മോഡുലാര്‍ ഹോമുകള്‍ക്കായി നീക്കിവച്ച ടിപ്പററിയിലെ ക്ലോണ്‍മെലിലെ സൈറ്റില്‍ സുരക്ഷാ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടതിന്റെയും വാഹനങ്ങള്‍ കത്തിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ഉപ പ്രധാനമന്ത്രിയുടെ പ്രതികരണം വന്നത്.
കുടിയേറ്റ വിരുദ്ധത ആളിക്കത്തിക്കാന്‍ വിദേശ ഇടപെടലുകള്‍
കുടിയേറ്റത്തെക്കുറിച്ച് ആളുകള്‍ക്കുള്ള ആശങ്കകള്‍ മനസ്സിലാക്കുന്നു. കാരണം അഭൂതപൂര്‍വമായ കുടിയേറ്റമാണിപ്പോള്‍ നടക്കുന്നത്. കുടിയേറ്റ വിരുദ്ധ വികാരം ആളിക്കത്തിക്കുന്ന വിദേശ ഇടപെടലുകളെക്കുറിച്ച് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
ഇ യു അംഗരാജ്യങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും ജനാധിപത്യ മാനദണ്ഡങ്ങളെ തകര്‍ക്കാനും വിദേശ ഇടപെടലും സ്വാധീനവുമുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി താരങ്ങള്‍ യൂറോപ്പിലുടനീളമുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. അയര്‍ലണ്ടിലുമുണ്ട്.
ചില യൂറോപ്യന്‍ അംഗരാജ്യങ്ങളില്‍ തീവ്ര വലതുപക്ഷം വളരെ മുന്നോട്ടുപോയി. എന്നിരുന്നാലും നമുക്ക് വ്യത്യസ്തരാകാന്‍ കഴിയണമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us