/sathyam/media/media_files/8Wam3AugTeMs2XbCiROm.jpg)
ഡബ്ലിന്‍ : സര്‍ക്കാരുമായുണ്ടാക്കിയ ശമ്പള പരിഷ്‌കരണ കരാര്‍ നടപ്പാക്കുന്നതിനെ അനുകൂലിച്ച് സര്‍ക്കാര്‍ ,പൊതുമേഖലാ ജീവനക്കാരുടെ ഭൂരിപക്ഷം സംഘടനകളും അംഗീകരിച്ചു. ഇതോടെ പുതുക്കിയ ശമ്പളം വൈകാതെ ലഭിച്ചു തുടങ്ങും.മുന്‍ കരാര്‍ ബില്‍ഡിംഗ് മൊമെന്റം 2023 ഡിസംബര്‍ 31നാണ് അവസാനിച്ചത്. നിര്‍ദിഷ്ട കരാറിന് 2024 ജനുവരി മുതല്‍ 2026 ജൂണ്‍ വരെ പ്രാബല്യമുണ്ടാകും.
ജനുവരിയിലാണ് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്റെ മധ്യസ്ഥതയില്‍ സര്‍ക്കാരുമായി കരാറിലെത്തിയത്. രണ്ടര വര്‍ഷ കാലയളവിനുള്ളില്‍ 10.25% വേതന വര്‍ധനവിനാണഅ ധാരണ. കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് 17.3% വരെ ശമ്പള വര്‍ധനവ് നല്‍കുന്നതാണ് കരാര്‍.
ഐ എന്‍ എം ഒ,ഫോര്‍സ, എസ് ഐ പി ടി യു, ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ ടി ഒ), അസോസിയേഷന്‍ ഓഫ് സെക്കന്ററി ടീച്ചേഴ്‌സ് ഇന്‍ അയര്‍ലന്‍ഡ് , ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലന്‍ഡ് (എ എസ് ടി ഐ), പ്രിസണ്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയും ശമ്പളക്കരാറിനെ അംഗീകരിച്ച് വോട്ട് ചെയ്തു.
ഇവയെല്ലാം തിങ്കളാഴ്ച ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സിന്റെ , പബ്ലിക് സര്‍വീസസ് കമ്മിറ്റി പരിഗണിക്കും.ഐ സി ടി യു പബ്ലിക് സര്‍വീസസ് കമ്മിറ്റി കൂടി അംഗീകരിച്ചാല്‍, ശമ്പള വര്‍ധനവ് അടിയന്തിരമായി പ്രാബല്യത്തില്‍ വരും.
തുടര്‍ന്ന് ശമ്പള വര്‍ധനയുടെ ആദ്യ ഘട്ടം ജനുവരി ഒന്നു മുതല്‍ 2.25% വര്‍ധനയോടെ ജീവനക്കാര്‍ക്ക് ലഭിക്കും. ഏകദേശം 3.6 ബില്യണ്‍ യൂറോയാണ് ശമ്പളക്കരാറിന് നീക്കിവെച്ചിട്ടുള്ളത്.
ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്റെ ഇതു സംബന്ധിച്ചു നടന്ന വോട്ടെടുപ്പില്‍ സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും ശമ്പളവര്‍ധനവിനെ അനകൂലിച്ചതായി സംഘടന അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us