/sathyam/media/media_files/fT486kKpVjxfxBwipz8o.jpg)
ഡബ്ലിന്‍ : അയർലണ്ട് ആശുപത്രികളില്‍ രോഗികളുടെയും നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തിര നടപടികളുണ്ടാകണമെന്ന് ഐ എന്‍ എം ഒ. ചികില്‍സയ്ക്കായി ട്രോളിയില്‍ കഴിയുന്നവരുടെ എണ്ണം 626ലെത്തിയതിനെ തുടര്‍ന്നാണ് യൂണിയന്റെ ഈ മുറവിളി .
‘ഫ്ളൂ ബാധിതരും മറ്റ് രോഗികളും രാജ്യത്താകെ പെരുകുകയാണ്. അനിയന്ത്രിതമായ തിരക്ക് ഒന്നോ രണ്ടോ ആശുപത്രികളില്‍ മാത്രമല്ല രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. ഈയാഴ്ച സ്ഥിതി കൂടുതല്‍ വഷളാകും.പ്രതിസന്ധി ആശുപത്രികളെ നിശ്ചലമാക്കുമോയെന്ന ഭയപ്പെടുന്നു. ബെഡുകളില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ വലിയ ദുരിതമാണ് നേരിടുന്നത്.
ആശുപത്രി ജീവനക്കാരും ബുദ്ധിമുട്ടുകളുടെ പാരമ്യത്തിലാണ്. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പെരുകുന്ന സാഹചര്യത്തില്‍ നഴ്സുമാരുടെ ജീവനുകള്‍ ഭീഷണിയിലാണ്. അവരുടെ സുരക്ഷയ്ക്ക് ഒരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെ സത്വരമായ ഇടപെടലുണ്ടായേ തീരൂ’ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ധ ആവശ്യപ്പെട്ടു.
‘ചെറിയ ആശുപത്രികളില്‍ പോലും ട്രോളി രോഗികളുടെ എണ്ണം വളരെ വര്‍ധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ രോഗികളുടെ ജീവന്‍ വലിയ റിസ്‌കാണ് നേരിടുന്നത്. വരും ദിനങ്ങളില്‍ ആര്‍ എസ് വി, കോവിഡ്, ഇന്‍ഫ്ളുവന്‍സ രോഗികളുടെ എണ്ണം കുതിച്ചുയരും.അതിനാല്‍ ട്രോളി രോഗികളുടെ എണ്ണം കുറച്ചേ മതിയാകൂ. ഏറ്റവും മോശം സ്ഥിതിയുള്ള ആശുപത്രികളില്‍ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം’.
രോഗികളെ പരിചരിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. ഒപ്പം ജീവനക്കാരുടെ സുരക്ഷയും ഉറപ്പാക്കണം. സുരക്ഷിതമായ പരിചരണം ഉറപ്പാക്കാനുള്ള എല്ലാ തടസ്സങ്ങളും നീക്കണം. ആശുപത്രി ഗ്രൂപ്പുകളും എച്ച് എസ് ഇയും സര്‍ക്കാരും ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ഐ എന്‍ എം ഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us